Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് എടുത്തവ‌ർക്ക് ദുബായിലേക്ക് മടങ്ങാം

ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് എടുത്തവ‌ർക്ക് ദുബായിലേക്ക് മടങ്ങാം
, തിങ്കള്‍, 9 ഓഗസ്റ്റ് 2021 (16:07 IST)
ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാക്‌സിൻ എടുത്തവർക്ക് ദുബായിലേക്ക് മടങ്ങാം. ഫ്ളൈ ദുബായ് അധികൃതര്‍ യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചതാണ് ഈ വിവരം. ഇന്ത്യയിൽ രണ്ടാം ഡോസ് കൊവിഷീൽഡ് വാക്‌സിൻ എടുത്ത് 14 ദിവസം കഴിഞ്ഞവർക്കാണ് അനുമതി.
 
യുഎഇ‌യിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കും മടങ്ങിവരാം. അതേസമയം വാക്‌സിൻ നില പരിഗണിക്കാതെ തന്നെ ഇന്ത്യയില്‍നിന്നു ദുബായിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാനക്കമ്പനി അറിയിച്ചു. 48 മണിക്കൂറിനകമുള്ള കോവിഡ് ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് പരിശോധനാ ഫലം ഉള്ളവർക്കാണ് യാത്രാനുമതി. ദുബായ് താമസവിസക്കാർക്ക് മാത്രമാണ് ഇളവ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബലിയിടാന്‍ പോയിട്ടുവന്ന വിദ്യാര്‍ഥിയില്‍ നിന്ന് 2000 രൂപ പിഴവാങ്ങി 500രൂപയുടെ രസീത് നല്‍കി: സിപിഒയെ സസ്‌പെന്‍ഡ് ചെയ്തു