Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇനിമുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ജില്ല തിരിച്ചുള്ള നമ്പര്‍ സിസ്റ്റം

ഇനിമുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ജില്ല തിരിച്ചുള്ള നമ്പര്‍ സിസ്റ്റം

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 21 ഫെബ്രുവരി 2022 (08:46 IST)
തിരുവനന്തപുരം; കെഎസ്ആര്‍ടിസി ജില്ലാ പൂളിലേക്ക് ബസ് കൊണ്ട്  വരുകയും, മൂന്ന് മാസം മുതല്‍ ആറ് മാസം വരെ പ്രിവന്റീവ് മെയിന്റിനന്‍സ്  ചെയ്യുന്നതിന്റെ ഭാഗമായി ഓരോ ഡിപ്പോയില്‍ നിന്നും ബസുകള്‍ ജില്ലാ പൂളിലേക്ക് പിന്‍വലിക്കുകയും, സര്‍വ്വീസിന് വേണ്ടി പകരം ബസുകള്‍ ജില്ലാ പൂളില്‍ നിന്നും കൊടുക്കുകയും ചെയ്യും. ഏതെങ്കിലും ഡിപ്പോയില്‍ ഡ്രൈവര്‍മാര്‍ക്കോ, യാത്രക്കാര്‍ക്കോ താല്‍പര്യമുള്ള ബസുകള്‍ മറ്റുള്ള സ്ഥാപനങ്ങള്‍ സ്‌പോണ്‍സണ്‍ ചെയ്തിട്ടുള്ള ബസുകള്‍,  ബസ് ഓണ്‍ ഡിമാന്റ്, ടൂറിസം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ബസുകള്‍ എന്നിവ   അതാത് ഡിപ്പോകളില്‍ തന്നെ നിലനിര്‍ത്തും.
 
അല്ലാതെയുള്ള ബസുകളുടെ സാധാരണ നമ്പരുകള്‍ ഒഴിവാക്കി ജില്ലാ പൂളിന്റെ ഭാഗമാക്കും. ഈ ബസുകളുടെ മെയിന്റിനന്‍സ് കഴിഞ്ഞാല്‍ തിരികെ ഡിപ്പോകള്‍ക്ക് നല്‍കുകയും ചെയ്യും. 
 
ബ്രേക്ക് ഡൗണ്‍ സമയത്തും, തിരക്കുള്ള സമയങ്ങളിലും ജില്ലാ പൂളില്‍ നിന്നും ഈ ബസുകള്‍ സര്‍വ്വീസിനായി നല്‍കും. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ജില്ല അടിസ്ഥാനത്തില്‍ സീരിയല്‍ നമ്പര്‍ നല്‍കുന്നതിന് വേണ്ടി നിലവിലുള്ള ബോണറ്റ് നമ്പര്‍ ഒഴിവാക്കാതെ അതിനൊപ്പം ബസിന്റെ ഇടത് ഭാഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് അക്ഷരങ്ങള്‍കൂടെ ഉള്‍പ്പെടുത്തി ഇംഗ്ലീഷ് അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നമ്പര്‍ അനുവദിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

23 മാസത്തെ ഇടവേളക്ക് ശേഷം ഇന്നുമുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്നു