Webdunia - Bharat's app for daily news and videos

Install App

കെഎസ്ഇബി സര്‍ചാര്‍ജ്: അഭിപ്രായങ്ങള്‍ അറിയിക്കാം

ശ്രീനു എസ്
വ്യാഴം, 1 ഒക്‌ടോബര്‍ 2020 (11:07 IST)
2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള കാലയളവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും, സംസ്ഥാന വൈദ്യുതി ബോര്‍ഡിന്, ഇന്ധന വിലയിലുണ്ടായ വര്‍ദ്ധനവ് മൂലമുളള അധികബാധ്യത, ഇന്ധന സര്‍ചാര്‍ജ്ജായി ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നതിന് അപേക്ഷ വൈദ്യുതി റഗുലേറ്ററി കമ്മിഷന് നല്‍കിയിട്ടുണ്ട്. ഇതിലുളള പൊതുതെളിവെടുപ്പ് ഒക്ടോബര്‍ ആറിന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടക്കും. പൊതുതെളിവെടുപ്പില്‍ പൊതുജനങ്ങള്‍ക്കും, താത്പര്യമുളളവര്‍ക്കും പങ്കെടുത്ത്, അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്താം. 
 
പൊതുതെളിവെടുപ്പില്‍ പങ്കെടുക്കുന്നതിനുളള ലിങ്ക് ലഭ്യമാക്കുന്നതിനായി പങ്കെടുക്കുന്ന ആളിന്റെ പേര്, ഇ-മെയില്‍ വിലാസം എന്നിവ ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിനു മുന്‍പായി കമ്മീഷന്റെ ഇ-മെയില്‍ വിലാസമായ kserc@erckerala.org യില്‍ അറിയിക്കണം. തപാല്‍ മുഖേന അഭിപ്രായങ്ങള്‍ അയയ്ക്കുന്നവര്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി.രാമന്‍പിളള റോഡ്, വെളളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തില്‍ ആറിന് മുമ്പ് ലഭ്യമാക്കണം. വൈദ്യുതി ബോര്‍ഡിന്റെ അപേക്ഷ കമ്മീഷന്റെ വെബ്സൈറ്റായ www.erckerala.org ല്‍ ലഭ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments