Webdunia - Bharat's app for daily news and videos

Install App

'പ്രശ്‌നങ്ങളെല്ലാം വളരെ നിസ്സാരമാണ്, ഇതൊന്നും അമ്മയുടെ കെട്ടുറപ്പിനെ ബാധിക്കില്ല': കെപിഎസി ലളിത

'പ്രശ്‌നങ്ങളെല്ലാം വളരെ നിസ്സാരമാണ്, ഇതൊന്നും അമ്മയുടെ കെട്ടുറപ്പിനെ ബാധിക്കില്ല': കെപിഎസി ലളിത

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (14:35 IST)
മലയാള സിനിമയിൽ ഇപ്പോഴുള്ള പ്രശ്‌നങ്ങൾ അനാവശ്യമാണെന്ന് കെ പി എ സി ലളിത. നടിമാരെന്ന് വിളിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്? സംഘടനയിൽ നിന്ന് പുറത്ത് പോയവരെ തിരിച്ചെടുക്കണമെങ്കിൽ നടിമാർ വന്ന് മാപ്പ് പറയണമെന്നും കെപിഎസി ലളിത കൊച്ചിയില്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
 
'സംഘടനയിൽ പറയേണ്ടത് അവിടെ പറയണം, മറ്റ് സ്ഥലങ്ങളിൽ പോയി സംഘടനയെ അപഹാസ്യരാക്കരുതെന്നും കെപിഎസി ലളിത പറഞ്ഞു. ഈ പ്രശ്‌നങ്ങൾ ഒന്നുംതന്നെ അമ്മയുടെ കെട്ടുറപ്പിനെ ബാധിക്കില്ല. സംഘടനയ്ക്കുള്ളിൽ നിന്ന് പ്രസിഡന്റിനെ ചീത്ത വിളിക്കുന്നത് ശരിയല്ല. പരസ്യമായ അധിക്ഷേപം ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനമാണ്' - കെപിഎസി ലളിത പറഞ്ഞു.
 
എന്തെങ്കിലും ഒരു പ്രശ്‌നം കിട്ടിയാൽ കൈകൊട്ടി ചിരിക്കാൻ നോക്കിയിരിക്കുന്നവരാണ് എല്ലാവരും. ഈ പ്രശ്‌നങ്ങൾ എല്ലാവരും കൂടിയിരുന്ന് സംസാരിച്ചാൽ തീരാവുന്നതേ ഉണ്ടായിരുന്നുള്ളൂ. മറ്റ് ഭാഷകളിലെ സിനിമാ വ്യവസായ സംഘടനകളെ സംബന്ധിച്ച് വളരെ നല്ല രീതിയില്‍ നടന്നു പോവുന്ന ഒന്നാണ് അമ്മയെന്നും ലളിത പറഞ്ഞു. സംഘടനയിൽ നടക്കുന്ന കാര്യമൊന്നും പുറത്തു പറയാൻ പാടില്ല. നമ്മടെ അമ്മയോട് വന്ന് ക്ഷമ പറഞ്ഞാൽ എല്ലാവർക്കും തിരിച്ച് അകത്ത് കയറാവുന്നതേയുള്ളൂവെന്നും കെപിഎസി ലളിത പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments