Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ശബരിമല ആയുധമാക്കി ബിജെപി; കുമ്മനത്തെ പോലെ ശശികലയും ? - ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ച!

ശബരിമല ആയുധമാക്കി ബിജെപി; കുമ്മനത്തെ പോലെ ശശികലയും ? - ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ച!

ശബരിമല ആയുധമാക്കി ബിജെപി; കുമ്മനത്തെ പോലെ ശശികലയും ? - ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ച!
തിരുവനന്തപുരം , ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (18:03 IST)
ശബരിമലയിലെ സ്‌ത്രീ പ്രവേശനം കൂടുതല്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ച സാഹചര്യം മുതലെടുക്കാന്‍ ബിജെപി. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും വിവിധ ഹൈന്ദവ സംഘടകളുമായി അടുപ്പം പുലര്‍ത്തുകയും ചെയ്യുന്ന കെപി ശശികലയെ ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം നടത്തുന്നത്.

ശബരിമല സ്‌ത്രീ പ്രവേശനം വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഇടഞ്ഞു നില്‍ക്കുന്ന വിവിധ സംഘടനകളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ഈ സമയത്താകുമെന്നാണ് ബിജെപി ഉറച്ചു വിശ്വസിക്കുന്നത്. ഈ സാഹചര്യത്തില്‍  വിവിധ ഹൈന്ദവ സംഘടനകളുമായി അടുത്ത ബന്ധമുള്ള ശശികലയെ തൃശൂരോ പാലക്കാടോ നിര്‍ത്തി മത്സരിപ്പിക്കാനാണ് ബിജെപിയില്‍ ശ്രമം നടക്കുന്നത്.

ശബരിമല വിഷയത്തില്‍ കൂടുതല്‍ രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ സാധിച്ചിട്ടില്ലെന്ന വിലയിരുത്തല്‍ ബിജെപിയിലുണ്ട്. ഹൈന്ദവ സംഘടനകള്‍ പ്രതിഷേധമടക്കമുള്ള നീക്കങ്ങളുമായി മുന്നേറിയപ്പോള്‍ പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നുവെന്നാണ് പാര്‍ട്ടിയിലെ വിലയുരുത്തല്‍.

പ്രതിഷേധങ്ങള്‍ വോട്ടായി മാറണമെങ്കില്‍ ജനങ്ങളുടെ ഇടയിലിറങ്ങി പ്രവര്‍ത്തിക്കുന്നവരെ നേതൃനിരയിലേക്ക് എത്തിക്കണമെന്നും ഇതിനൊപ്പം സമരം കൂടുതല്‍ ശക്തമാക്കണമെന്ന വികാരവും ബിജെപിക്കുള്ളിലുണ്ട്.

നിലവിലെ പ്രതിഷേധങ്ങളില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാണെന്ന വിലയിരുത്തലും ബിജെപിയിലുണ്ട്. ശബരിമല വിഷയം കൂടുതല്‍ സജീവമാക്കി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാല്‍ ഹൈന്ദവ സമൂഹത്തിലെ ഒരു വിഭാഗത്തിനുണ്ടായിരിക്കുന്ന അതൃപ്തി പാര്‍ട്ടിക്ക് അനുകൂലമാകുമെന്ന വിശ്വാസവും ശക്തമാണ്.

മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ ജനകീയനാക്കിയ നിലയ്ക്കലിലെ പ്രക്ഷോഭം മാതൃകയാക്കി ശബരിമല വിഷയം കത്തിച്ച് ശശികലയും നേതൃത്വത്തിലേക്ക് എത്തണമെന്ന ആവശ്യവും ബിജെപിയിലുണ്ട്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു പരിചയമില്ലാത്ത ശശികലയെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിക്കു ഗുണകരമാവില്ലെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. എന്നാല്‍ ആര്‍ എസ് എസിന്റെ എതിര്‍പ്പും ശശികലയ്‌ക്ക് വിനയാകുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അയാൾക്ക് നിന്നുകൊടുത്തില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പറയുന്നത്, അലൻസിയറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത് ഞാനാണ്'; വെളിപ്പെടുത്തലുമായി നടി രംഗത്ത്