Webdunia - Bharat's app for daily news and videos

Install App

കോഴിക്കോട് ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് പത്ത് സ്‌കൂട്ടറുകള്‍ കത്തി നശിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (09:15 IST)
ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് പത്ത് സ്‌കൂട്ടറുകള്‍ കത്തി നശിച്ചു. വയനാട് റോഡില്‍ ജില്ലാ മൃഗാശുപത്രിക്ക് സമീപമുള്ള ഷോറൂമിലാണ് സംഭവം നടന്നത്. ബുധനാഴ്ച രണ്ടു മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന 10 സ്‌കൂട്ടറുകള്‍ പൂര്‍ണമായും കത്തി നശിച്ചു. 2 ലക്ഷം രൂപ വരുന്ന അഞ്ചു സ്‌കൂട്ടറുകളും 75,000 രൂപ വിലവരുന്ന അഞ്ചു സ്‌കൂട്ടറുകളുമാണ് കത്തി നശിച്ചത്. 
 
14 ലക്ഷം രൂപയോളം നഷ്ടമുണ്ടായതായി അഗ്നിശമന സേന പറഞ്ഞു. സര്‍വീസിനായി കൊണ്ടുവന്ന സ്‌കൂട്ടറില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയും അടുത്ത നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് തീ പടരുകയുമായിരുന്നു. 12 വണ്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments