Webdunia - Bharat's app for daily news and videos

Install App

ഫറൂഖ് കോളേജില്‍ ഹോളി ആഘോഷിച്ച വിദ്യാര്‍ഥികളെ കമ്പിവടി ഉപയോഗിച്ച് അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചു; ആറുപേര്‍ ആശുപത്രിയില്‍

ഫറൂഖ് കോളേജില്‍ ഹോളി ആഘോഷിച്ച വിദ്യാര്‍ഥികളെ കമ്പിവടി ഉപയോഗിച്ച് അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചു; ആറുപേര്‍ ആശുപത്രിയില്‍

Webdunia
വ്യാഴം, 15 മാര്‍ച്ച് 2018 (18:21 IST)
കോഴിക്കോട് ഫറൂഖ് കോളേജില്‍ ഹോളി ആഘോഷിച്ച വിദ്യാര്‍ഥികളെ അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇരുമ്പ് പൈപ്പുകളും വടികളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ പരുക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കു നേരെയാണ് അധ്യാപകര്‍ ആക്രമണം നടത്തിയത്. ചെവിക്കും കണ്ണിനും പരുക്കേറ്റ കുട്ടികളെ  കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആറ് വിദ്യാര്‍ഥികളുടെ പരുക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കണ്ണിന് പരുക്കേറ്റ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിര്‍ദേശം മറികടന്ന് വിദ്യാര്‍ഥികള്‍ കോളേജില്‍ ഹോളി ആഘോഷിച്ചതാണ് അധ്യാപകരെ പ്രകോപിച്ചത്. ക്യാമ്പസിനുള്ളില്‍ വെച്ച് മര്‍ദ്ദിച്ച അധ്യാപകര്‍ ഹോസ്റ്റലില്‍ എത്തിയും ആക്രമം നടത്തിയതായി വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

അതേസമയം, വിദ്യാര്‍ഥികള്‍ അനുവാദമില്ലാതെ കോളജിലേക്ക് വാഹനങ്ങള്‍ ഓടിച്ച് കയറ്റിയെന്നും ഹോളി ആഘോഷം നേരത്തെ തന്നെ വിലക്കിയിരുന്നതായും കോളജ് മാനേജ്‌മെന്റ് പറയുന്നു. പൊലീസ് സംഘം കോളജിലെത്തി അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments