തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം കുളത്തൂരിൽ മൂന്നംഗ കുടുംബം മരിച്ചനിലയിൽ കെണ്ടെത്തി. കുളത്തൂർ ശ്രീനാരായന ലൈബ്രറിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന സുരേഷ് (35) ഭാര്യ സിന്ധു (30) മകൻ ഷാരോൺ (9) എന്നിവരെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കന്യാകുളങ്ങരയിൽ ഓട്ടോ ഡ്രൈവർ ആയിരുന്ന സുരേഷ് മൂന്ന് വർഷമായി വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. രണ്ടാഴ്ചക്ക് മുൻപാണ് സുരേഷ് നാട്ടിലെത്തിയത്. ഭാര്യയെയും മകനെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.