Webdunia - Bharat's app for daily news and videos

Install App

'വിവാഹം ആഗ്രഹിച്ചിരുന്നില്ല, മുൻകൈയെടുത്തത് ജോളി; റോജോ നേരത്തെ കേസ് കൊടുത്തിരുന്നെങ്കിൽ തന്റെ ഭാര്യയും മകളും രക്ഷപെടുമായിരുന്നു; ജോളിയെ തള്ളി ഷാജു

തെറ്റ് ചെയ്‌തെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ഷാജു കുടുംബപ്രശ്‌നങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു.

തുമ്പി എബ്രഹാം
തിങ്കള്‍, 7 ഒക്‌ടോബര്‍ 2019 (10:46 IST)
കൂടത്തായി കൂട്ടക്കൊലപാതക കേസിൽ തനിക്കെതിരായ ആരോപണങ്ങൾ തള്ളി ജോളിയുടെ ഭർത്താവ് ഷാജു. ജോളിയുമായുള്ള വിവാഹം ആഗ്രഹിച്ചിരുന്നില്ലെന്നും വിവാഹത്തിന് മുൻകൈ എടുത്തത് ജോളിയാണെന്നും ഷാജു പറഞ്ഞു.  വാർത്താ ചാനലായ 24 ന്യൂസാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. തെറ്റ് ചെയ്‌തെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ഷാജു കുടുംബപ്രശ്‌നങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു.
 
രണ്ടാനച്ഛൻ ഷാജുവിനെതിരെ നേരത്തെ ഗുരുതര ആരോപണങ്ങളുമായി ജോളി-റോയ് ദമ്പതികളുടെ ആദ്യ മകൻ റോമോ രംഗത്തെത്തിയിരുന്നു. രണ്ടാനച്ഛൻ എന്ന നിലയിൽ ഷാജു തങ്ങൾക്ക് ഒരു പരിഗണനയും നൽകിയിട്ടില്ല. തങ്ങളുടെ ഒരു കാര്യത്തിലും അദ്ദേഹം ഇടപെട്ടിട്ടില്ല. വീട്ടിൽ വരും പോകും എന്ന നിലയിലായിരുന്നു. ഷാജുവിനെകൊണ്ട് തനിക്ക് ഒരു ഉപകാരവും ഉണ്ടാകില്ലെന്ന് അറിയാമായിരുന്നു.

താൻ പൂർണമായും നിരപരാധിയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഷാജു നടത്തുന്നത്. വീട്ടിൽ നിന്നും സാധനങ്ങൾ മാറ്റിയതിൽ സംശയിക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ അങ്ങനെയൊരു നീക്കം നടത്തേണ്ട കാര്യമില്ല. നിർണായക തെളിവുകൾ കടത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഷാജു തെറ്റിനെ മറച്ചു പിടിക്കാൻ ശ്രമിക്കുകയാണെന്നും റോമോ പറഞ്ഞിരുന്നു.
 
അതേസമയം, ജോളിയെ സംശയം തോന്നിയിട്ടില്ലെന്ന് ഷാജുവിന്റെ പിതാവ് സഖറിയ പറയുന്നു. വിവാഹത്തോട് താൻ എതിർപ്പ് അറിയിച്ചിരുന്നു. വിവാഹം നടത്തിയത് സിലിയുടെ സഹോദരനാണെന്നും സഖറിയ കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments