കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളി ജോസഫിനെ തള്ളി പറഞ്ഞ് ഉറ്റസുഹൃത്ത് റാണി. കേസില്‍ അതിനിര്‍ണ്ണായക വ്യക്തിയാണ് റാണിയെന്നാണ് പൊലീസ് വിലയിരുത്തല്‍. വടകര റൂറല്‍ എസ്പി ഓഫീസിലാണ് യുവതി ഇന്ന് ഹാജരായത്.
ജോളിയെ പരിചയമുണ്ടെന്നും എന്നാൽ സുഹൃത്തുക്കൾ അല്ലെന്നുമാണ് സുഹൃത്ത് റാണി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അകന്ന ബന്ധുവിന്റെ വീട്ടിലാണ് റാണി ഇതുവരെ താമസിച്ചിരുന്നത്. പിടിക്കപ്പെടുമെന്ന് വന്നപ്പോഴാണ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ജോളിയെ തള്ളി പറഞ്ഞാല്‍ കേസില്‍ നിന്ന് തലയൂരമെന്ന ഉപദേശം റാണിക്ക് കിട്ടിയിട്ടുണ്ട്.
ജോളിയുടെ എന്‍ഐടി ബന്ധത്തെ കുറിച്ച് വിശദവിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ കേസില്‍ അത് നിര്‍ണായകമാവും. ഇതിനു സുഹൃത്തായ റാണിക്ക് സാധിക്കുമെന്നാണ് പൊലീസ് ഇപ്പോഴും കരുതുന്നത്.