കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ജോളി മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ക്രൈം ബ്രാഞ്ച് സംഘം റോയിയുടെ കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചതോടെ താൻ അകത്താകുമെന്ന് ജോളിക്ക് ഉറപ്പായി. അതോടെ, വക്കീലിനെ കണ്ട് പൊലീസിന്റെ ചോദ്യം ചെയ്യലിന് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തിൽ പരിശീലനം നേടുകയും ചെയ്തു.
എൻ ഐ ടി യിൽ അധ്യാപിക ആണെന്നായിരുന്നു ജോളി എല്ലായിടത്തും പറഞ്ഞിരുന്നത്. റേഷൻ കാർഡിലും താൻ അധ്യാപിക ആണെന്നായിരുന്നു ജോളി നൽകിയത്. പ്ലസ് ടു പോലും പാസ് ആകാത്ത വ്യക്തിയാണ് ജോളിയെന്നത് വ്യക്തമാകുമ്പോൾ നുണകൾ കൊണ്ട് കെട്ടിയുയർത്തിയ ജീവിതമായിരുന്നല്ലോ ജോളിയുടേതെന്ന് നാട്ടുകാർ തിരിച്ചറിയുകയാണ്.
ബി എസ് എൻ എൽ ജീവനക്കാരനായ ജോൺസണും ജോളിയുമായുള്ള ബന്ധത്തെ കുറിച്ച് വ്യക്തത വന്നതോടെ ഇരുവരും ഒരുമിച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.