Webdunia - Bharat's app for daily news and videos

Install App

എന്നെ കൊല്ലും, സ്വത്തിൽ അവകാശി മകൾ മാത്രം; കൊല്ലപ്പെടും മുൻപേ കൃതി എഴുതിവെച്ചു

നീലിമ ലക്ഷ്മി മോഹൻ
ബുധന്‍, 13 നവം‌ബര്‍ 2019 (11:55 IST)
കൊല്ലം കുണ്ടറയിൽ ഭർത്താവ് ശ്വാസം‌മുട്ടിച്ച് കൊലപ്പെടുത്തിയ കൃതിയെന്ന യുവതി മരിക്കും മുൻപേ എഴുതിയ കത്ത് പുറത്ത്. ഭർത്താവ് തന്നെ കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകുന്ന കത്താണ് കൃതി എഴുതിയത്. താന്‍ മരിച്ചാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും കത്തില്‍ പറയുന്നു. 
 
ഇക്കഴിഞ്ഞ ഫെബ്രുവരി ആയിരുന്നു കൃതിയുടെയും വൈശാഖിന്റേയും വിവാഹം. കൃതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ബന്ധത്തിൽ മൂന്ന് വയസുള്ള ഒരു മകളുണ്ട്. ഈ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് കൃതി വൈശാഖിനെ വിവാഹം ചെയ്തത്. വൈശാഖിന്റെ ജോലിസംബന്ധമായ ബുദ്ധിമുട്ടുകൾക്കായി കൃതിയുടെ വീട്ടുകാർ 25 ലക്ഷം രൂപയോളം വായ്പ നൽകുയിരുന്നു. ഇതിനു പിന്നാലെ വീടിന്റെ ആധാരവും വൈശാഖ് ആവശ്യപ്പെടുകയായിരുന്നു. 
 
എന്നാൽ, ഇത് നൽകാൻ കൃതിയോ വീട്ടുകാരോ തയ്യാറായില്ല. ഇതിനേത്തുടർന്ന് ഇരുവരും പിണങ്ങി താമസിക്കുകയായിരുന്നു. കൃതി മകളേയും കൂട്ടി സ്വന്തം വീട്ടിലേക്കും മാറിത്താമസിച്ചു. ഇന്നലെ വൈകും‌നേരം പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കാമെന്ന് പറഞ്ഞ് ഭാര്യാവീട്ടിലെത്തിയതായിരുന്നു വൈശാഖ്. ആറുമണിക്ക് കൃതിയുടെ റൂമിൽ കയറി വാതിലടച്ച വൈശാഖ് 9 മണിയായിട്ടും തുറക്കാഞ്ഞതോടെ കൃതിയുടെ അമ്മ വാതിലിൽ തട്ടി വിളിക്കുകയായിരുന്നു.
 
കുറച്ച് കഴിഞ്ഞശേഷമാണ് വൈശാഖ് കതക് തുറന്നത്. അപ്പോൾ കൃതി കട്ടിലിൽ കമഴ്ന്ന് കിടക്കുകയായിരുന്നു. ഭാര്യ കുഴഞ്ഞു വീണതാണ്, ആശുപത്രിയിൽ കൊണ്ടുപോകണമെന്നാണ് വൈശാഖ് അമ്മയോട് പറഞ്ഞത്. ആശുപത്രിയില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞ് കാറെടുത്ത വൈശാഖ് വണ്ടിയുമായി കടന്നു കളയുകയായിരുന്നു. ശേഷം സ്റ്റേഷനിലെത്തി വൈശാഖ് കീഴടങ്ങി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments