Webdunia - Bharat's app for daily news and videos

Install App

ഭർത്താവിന് വേണ്ടി തർക്കം, 15 ദിവസം മാറി മാറി താമസിക്കാൻ പൊലീസ്; വിട്ടുകൊടുക്കാതെ ഭാര്യമാർ

Webdunia
ബുധന്‍, 31 ജൂലൈ 2019 (16:41 IST)
ഭർത്താവിനു വേണ്ടി അടിപിടി കൂടി ഭാര്യമാർ. ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ ഒടുവില്‍ പൊലീസിനെ വിളിക്കേണ്ടി വന്നു. കൊല്ലം കടയ്ക്കല്‍ സ്വദേശിയുടെ ഭാര്യമാരാണ് പരസ്പരം കൊമ്ബുകോര്‍ത്തത്. ആദ്യഭാര്യയാണ് വനിത കമ്മീഷനിൽ പരാതി നൽകിയത്. 
 
42 വര്‍ഷം മുമ്പാണ് കടയ്ക്കല്‍ സ്വദേശിയായ യുവാവ് പരാതിക്കാരിയെ വിവാഹം ചെയ്യുന്നത്. ഒരുമിച്ച് താമസിച്ചെങ്കിലും ഇവർ പിന്നീട് പിരിഞ്ഞു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി വിദേശത്തേക്ക് പോയി. 23 വര്ഷം കഴിഞ്ഞപ്പോള്‍ ഇയാള്‍ വിധവയും രണ്ട് കുട്ടികളുടെ അമ്മയുമായ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇവർ കുടുംബമായി താമസിച്ച് വരുന്നതിനിടെയാണ് ആദ്യഭാര്യ തിരിച്ച് വരുന്നതും അവകാശവാദമുന്നയിക്കുന്നതും.  
 
ഭര്‍ത്താവിനെ തടഞ്ഞുവച്ചിരിക്കുകയാണെന്നാരോപിച്ച് ഇവര്‍ രണ്ടാം ഭാര്യക്കെതിരെ വനിതാ കമ്മീഷനിലും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. 15 ദിവസം ആദ്യ ഭാര്യയോടൊപ്പവും 15 ദിവസം രണ്ടാം ഭാര്യയോടൊപ്പവും താമസിക്കുക എന്ന പൊലീസ് നിര്‍ദ്ദേശത്തെ ആദ്യ ഭാര്യ അംഗീകരിക്കാന്‍ തയ്യറായില്ല. അടുത്ത അദാലത്തിനായി കാത്തിരിക്കുകയാണ് ഇവർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments