Webdunia - Bharat's app for daily news and videos

Install App

മഴയ്‌ക്ക് മുമ്പ് കുടപിടിക്കേണ്ടതില്ല; നാണംകെട്ട് മാണിക്കൊപ്പം തുടരണോയെന്ന് പിജെ ജോസഫ് ആലോചിക്കണമെന്ന് കോടിയേരി

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2019 (11:58 IST)
നാണം കെട്ട് ഇനിയും കെഎം മാണിയുടെ കൂടെ തുടരണമോ എന്ന് പിജെ ജോസഫ് ആലോചിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോസഫ് പാർട്ടി വിട്ട് വന്നാൽ എൽഡിഎഫിൽ എടുക്കുന്നത് അപ്പോൾ ആലോചിക്കാം. മഴപെയ്യുന്നതിന് മുമ്പ് കുടപിടിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജോസഫിനെപ്പോലൊരു സമുന്നതനായ നേതാവിന്, കേരളാ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കൂടിയായിട്ടും   ആഗ്രഹിച്ച സീറ്റ് കിട്ടിയില്ലെങ്കിൽ അദ്ദേഹത്തിന് ആ പാർട്ടിയിൽ യാതൊരു വിലയുമില്ല എന്നതാണ് അത് കാണിക്കുന്നതെന്നും കോടിയേരി.

മുതിർന്ന നേതാവായ ജോസഫിന് ഒരു സീറ്റ് ലഭിക്കാത്തത് അദ്ദേഹത്തിന് ആ പാർട്ടിയിൽ സ്വാധീനമില്ല എന്നതിന്‍റെ തെളിവാണ്. അദ്ദേഹം കേരളാ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കൂടിയാണെന്നും കോടിയേരി പറഞ്ഞു.

ശബരിമല പ്രചരണ വിഷയമാക്കിയാൽ അതിന്‍റെ പ്രത്യാഘാതം ബിജെപി നേരിടേണ്ടി വരും. ജാതി, മത പ്രചരണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് നടത്തരുതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് ചട്ടം ഓർമ്മിപ്പിക്കുക മാത്രമാണ് ഓഫീസർ ചെയ്തത്. ഇത്തരത്തിൽ വോട്ട് പിടിച്ച ചില എംഎൽഎമാരെ അയോഗ്യരാക്കിട്ടുണ്ടെന്നും കോടിയേരി  വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments