Webdunia - Bharat's app for daily news and videos

Install App

പറയൂ ഇതാണോ പാകിസ്ഥാൻ?; കേരളത്തെ ചൂണ്ടിക്കാട്ടി ബിജെപിയോട് കോടിയേരി ബാലകൃഷ്ണൻ

'ഒന്നിനും കൊള്ളരുതാത്തവർ അല്ല മലയാളികൾ'; അമിത് ഷായ്ക്ക് ചുട്ട മറുപടിയുമായി കോടിയേരി ബാലകൃഷ്ണൻ

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (07:27 IST)
കേരളത്തെ രാജ്യത്തിന് മുന്നിൽ അവമതിക്കുന്ന തരത്തിൽ അമിത്ഷാ കേരളത്തിൽ വന്ന് പ്രസംഗിച്ചിരുന്നു. കേരളത്തെ പാക്കിസ്ഥാനായി ഒരു ദേശീയ ടെലിവിഷൻ ചാനലും കഴിഞ്ഞ ദിവസം ചിത്രീകരിച്ചിരുന്നു. സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തെ വികസന സൂചികകളില്‍ വിലയിരുത്തിക്കൊണ്ടാണ് കോടിയേരി ബാലകൃഷ്ണന്റെ പോസ്റ്റ്.
 
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യുമ്പോൾ എല്ലാ മേഖലകളിലും കേരളം മുന്നിലാണ്.
 
- സാക്ഷരതയിൽ കേരളമാണ് ഒന്നാമത്.
- ആരോഗ്യ സൂചികയിലും മനുഷ്യജീവിത സൂചികയിലും ഏറ്റവും മുന്നിലാണ്.
- ലിംഗസമത്വത്തിലും സ്ത്രീ, പുരുഷ അനുപാതത്തിലും കേരളമാണ് മുന്നിൽ.
- പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഒന്നാമതാണ്.
- ശിശു മരണനിരക്കും ഗർഭിണികളുടെ മരണനിരക്കും ഏറ്റവും കുറവ്.
- ഭിന്ന ലിംഗക്കാരുടെ അവകാശ സംരക്ഷണത്തിന്റെ കാര്യത്തിൽ മുന്നിൽ.
- അംഗപരിമിത സൗഹൃദ സംസ്ഥാനം.
- രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം.
- എല്ലാ ഗ്രാമങ്ങളിലും ആധുനിക രീതിയിൽ റോഡ് ഗതാഗത സൗകര്യം ഒരുക്കിയതിൽ ഒന്നാമത്.
- മനുഷ്യാവകാശ സംരക്ഷണത്തിൽ ഒന്നാമത്.
- സൗജന്യ വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ ഒന്നാമത്.
- സൗജന്യ ആരോഗ്യപരിപാലനത്തിൽ ഒന്നാമത്.
- വെളിയിട വിസർജ്ജന വിമുക്ത സംസ്ഥാനം.
- എല്ലാ വീട്ടിലും വൈദ്യുതി എത്തിച്ച സംസ്ഥാനം.
- വർഗീയ കലാപങ്ങൾ ഇല്ലാത്തിടം.
- അയിത്താചാരങ്ങളില്ലാത്തിടം.
- ജാതി പീഡനമില്ലാത്തിടം.
- ദളിത് ഹത്യകളും പീഡനങ്ങളുമില്ലാത്ത സംസ്ഥാനം.
- പശുവിന്റെ പേരിൽ അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത നാട്.
പറയു, ഇതാണോ പാക്കിസ്ഥാൻ?
 
ഈ പ്രചരണങ്ങളിൽ നിന്ന് ഇനിയെങ്കിലും ബി ജെ പിക്കാർ പിൻവാങ്ങണം. അമിത്ഷാ കേരളത്തിൽ വന്നപ്പോൾ ബി ജെ പി സംസ്ഥാന നേതൃത്വത്തെ കടുത്ത ഭാഷയിലാണ് അധിക്ഷേപിച്ചത്. ഒന്നിനും കൊള്ളരുതാത്തവരായാണ് ചിത്രീകരിച്ചത്. ഇങ്ങനെ കേരളത്തെ മൊത്തത്തിൽ അധിക്ഷേപിക്കുന്ന ഒരു രാഷ്ട്രീയപാർട്ടിയായി ബി ജെ പി മാറായിരിക്കുന്നു. കേരള ജനതയെ ഇനിയും അപമാനിക്കരുത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

റിലയൻസ്- ഡിസ്നി ലയനം പൂർത്തിയായി, ഇനി നിത അംബാനിയുടെ നേതൃത്വത്തിൽ പുതിയ സംയുക്ത കമ്പനി

പരീക്ഷണം വിജയം, എന്താണ് ഉത്തരക്കൊറിയയുടെ പുതിയ ചാവേർ ഡ്രോണുകൾ

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments