Webdunia - Bharat's app for daily news and videos

Install App

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് പിന്നില്‍ ഉമ്മന്‍ചാണ്ടി;ലക്ഷ്യം കോട്ടയത്ത് ആധിപത്യമുറപ്പിക്കലെന്ന് കോടിയേരി ബാലകൃഷ്ണന്‍

പിളര്പ്പിലൂടെ കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമാണ് പിളര്‍പ്പിന്റെ പിന്നിലെന്നാണ് കോടിയേരി പറയുന്നത്.

Webdunia
തിങ്കള്‍, 17 ജൂണ്‍ 2019 (09:08 IST)
കേരളാ കോണ്‍ഗ്രസ് പിളരാനായി പിന്നില്‍ നീക്കം നടത്തിയത് ഉമ്മന്‍ ചാണ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫിനെ പ്രോത്സാഹിപ്പിക്കുന്നത് ഈ സംഘമാണെന്നും കോടിയേരി ആരോപിച്ചു. പിളര്പ്പിലൂടെ കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമാണ് പിളര്‍പ്പിന്റെ പിന്നിലെന്നാണ് കോടിയേരി പറയുന്നത്.
 
കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കുകവഴി കോട്ടയത്ത് കോണ്‍ഗ്രസിന് ആധിപത്യമുറപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു. ഇപ്പോള്‍ ഉണ്ടായ പിളര്‍പ്പ് നേരത്തെ പ്രതീക്ഷിച്ചതാണെന്നും രണ്ട് വിഭാഗങ്ങളും നിലവില്‍ യുഡിഎഫിന്റെ ഭാഗമാണെന്നും യുഡിഎഫില്‍ ഈ പിളര്‍പ്പ് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും കോടിയേരി ഇന്നലെ വൈകിട്ട് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
 
വിമത യോഗത്തില്‍ ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്തതിന് പിന്നാലെ വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. കോട്ടയത്ത് ഇന്ന് നടന്നത് അനധികൃത യോഗമാണെന്നും യോഗത്തില്‍ പങ്കെടുത്ത ജോസ് കെ മാണി ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടിക്ക് പുറത്തായെന്നും ജോസഫ് പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments