Webdunia - Bharat's app for daily news and videos

Install App

മന്ത്രിസ്ഥാനം എൻസിപിക്ക് അര്‍ഹതപ്പെട്ടതാണെന്ന് കോടിയേരി

സർക്കാർ ഭൂമി കയ്യേറി സിപിഎം നേതാക്കൾ പാർട്ടി ഗ്രാമം സൃഷ്ടിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതം: കോടിയേരി ബാലകൃഷ്ണൻ

Webdunia
തിങ്കള്‍, 27 മാര്‍ച്ച് 2017 (13:57 IST)
മന്ത്രിസ്ഥാനം രാജിവച്ച എ കെ ശശീന്ദ്രന് പകരം ആരു മന്ത്രിയാവണമെന്ന് തീരുമാനിക്കേണ്ടത് എൻസിപിയാണെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സര്‍ക്കാറിനെ ഇല്ലാതാക്കാന്‍ ചില ശക്തികള്‍ ഗൂഡാലോചന നടത്തുന്നുണ്ടെന്ന് കോടിയേരി പറഞ്ഞു. കുടാതെ എൻസിപിക്ക് അർഹതപ്പെട്ടതാണ് മന്ത്രിസ്ഥാനമെന്നും അവരുടെ ആഭ്യന്തരകാര്യത്തിൽ സിപിഎം ഇടപെടില്ലെന്നും അദ്ദേഹം എറണാകുളത്ത് മാധ്യമങ്ങളോടു സംസാരിച്ചു.
 
മൂന്നാർ കയ്യേറ്റ വിഷയത്തിലെ ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നും  പാർട്ടിഗ്രാമം എന്നൊന്ന് കേരളത്തിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കണിച്ചു. അതേസമയം അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിൽ സർക്കാർ ഭൂമി കയ്യേറി സിപിഎം നേതാക്കൾ പാർട്ടി ഗ്രാമം സൃഷ്ടിച്ചുവെന്ന ആരോപണത്തിലാണ് കോടിയേരിയുടെ ഈ പ്രതികരണം. സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും സബ് കലക്ടർ മുഖ്യമന്ത്രിയുടെ കീഴിലാണെന്നും ഇക്കാര്യത്തിൽ റവന്യൂവകുപ്പിന് റോളില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
 
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments