Webdunia - Bharat's app for daily news and videos

Install App

‘സിപിഐയുടെ വീമ്പ് പറച്ചിൽ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ’; തിരിച്ചടിച്ച് കേരളാ കോൺഗ്രസ്

‘സിപിഐയുടെ വീമ്പ് പറച്ചിൽ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ’; തിരിച്ചടിച്ച് കേരളാ കോൺഗ്രസ്

Webdunia
വ്യാഴം, 1 മാര്‍ച്ച് 2018 (13:52 IST)
സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന് മറുപടിയുമായി കേരളാ കോൺഗ്രസ് (എം). മുഖപത്രമായ പ്രതിച്ഛായയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് തുടര്‍ച്ചയായി പ്രസ്‌താവന നടത്തുന്ന കാനത്തിന് കേരളാ കോൺഗ്രസ് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയത്.

അഴിമതിക്കെതിരായ സിപിഐയുടെ വീമ്പ് പറച്ചിൽ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ്. തെരഞ്ഞെടുപ്പ് സമയത്ത് നാലരക്കോടിക്ക് പാർലമെന്റ് സീറ്റ് സ്വാശ്രയ കോളേജ് മുതലാളിക്ക് വിറ്റ പാർട്ടിയാണ് സിപിഐയെന്നും കേരളാ കോൺഗ്രസ് വിമർശിച്ചു.

സിപിഐയുടെ നിലപാടുകൾ കാപട്യമാണ്. മൂന്ന് ദിവസത്തിനിടെ മൂന്ന് പേരുടെ ജീവനെടുത്ത പാർട്ടിയാണ് അക്രമ രാഷ്ട്രീയത്തെ കുറിച്ച് പറയുന്നത്. ആത്മവഞ്ചന കലയും തൊഴിലുമാക്കി എല്ലാക്കാലത്തും ജനങ്ങളെ പറ്റിക്കാമെന്ന് കരുതേണ്ടെന്നും കേരളാ കോൺഗ്രസ് വ്യക്തമാക്കി.

ഇന്നും കാ​നം രാ​ജേ​ന്ദ്രനും സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും കേരളാ കോൺഗ്രസിനെയും പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയേയും തള്ളിപ്പറഞ്ഞ് രംഗത്തു വന്നിരുന്നു. മാ​ണി​യു​മാ​യി യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള സ​ഹ​ക​രണ​വും ഉ​ണ്ടാ​കി​ല്ലെന്ന് കാനം പറഞ്ഞപ്പോള്‍ മാണി അഴിമതിക്കാരനാണെന്നാണ് സുധാകര്‍ റെഡ്ഡി അഭിപ്രായപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments