Webdunia - Bharat's app for daily news and videos

Install App

ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങള്‍; കെഎം മാണിക്ക് വിട

Webdunia
വ്യാഴം, 11 ഏപ്രില്‍ 2019 (18:22 IST)
കേരള രാഷ്‌ട്രീയത്തിലെ അതികായന്‍ കെഎം മാണിക്കു വിട. പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന സംസ്‌കാര ശുശ്രൂഷയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

പ്രത്യേക വാഹനത്തില്‍ വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് എത്തിച്ചത്. വൈകിട്ട് മൂന്നിനാണ് സംസ്കാരം നിശ്ചയിച്ചിരുന്നെങ്കിലും തങ്ങളുടെ നേതാവിനെ കാണാൻ ആയിരങ്ങൾ ഒഴുകിയെത്തിയതോടെ സമയം നീണ്ടു. 3.10 ഓടെയാണ് മൃതദേഹം പള്ളിയിലേക്ക് എടുത്തത്.

പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് കെഎം മാണിയുടെ സംസ്‌കാരം നടന്നത്. മാണിയെ യാത്രയാക്കാന്‍ പതിനായിരക്കണക്കിന് ആളുകളാണ് പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലെത്തിയത്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനത്തിനൊപ്പവും ആയിരങ്ങള്‍ പള്ളിയിലേക്ക് കാല്‍നടയായി എത്തി.  

പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments