Webdunia - Bharat's app for daily news and videos

Install App

'കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയത് ശൈലജ ടീച്ചര്‍ മാത്രമല്ലല്ലോ,'

Webdunia
ചൊവ്വ, 18 മെയ് 2021 (15:45 IST)
പാര്‍ട്ടിയുടെ തീരുമാനത്തില്‍ പൂര്‍ണ സംതൃപ്തയെന്ന് കെ.കെ.ശൈലജ. സംസ്ഥാന കമ്മിറ്റിക്ക് ശേഷം തിരിച്ചുപോകുമ്പോഴാണ് ശൈലജ ടീച്ചറുടെ പ്രതികരണം. 'കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ശൈലജ ടീച്ചര്‍ മാത്രമല്ലല്ലോ,' എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു ശൈലജ മറുപടി നല്‍കിയത്. 
 
'ഞാന്‍ മാത്രമല്ലല്ലോ മികച്ച പ്രകടനം നടത്തിയത്. എന്നെ പോലെ എല്ലാ മന്ത്രിമാരും നന്നായി പ്രവര്‍ത്തിച്ചില്ലേ? ഞാന്‍ മാത്രമല്ലല്ലോ മാറിനില്‍ക്കേണ്ടി വന്നത്? കുറേയേറെ മന്ത്രിമാര്‍ മാറിനിന്നില്ലേ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശൈലജ ടീച്ചര്‍ ഒറ്റയ്ക്ക് നടത്തിയതല്ലല്ലോ? അതൊരു ടീം വര്‍ക്കായിരുന്നു. എന്നെ മന്ത്രിയാക്കിയത് എന്റെ പാര്‍ട്ടിയാണ്. ആരോഗ്യമന്ത്രിയുടെ ചുമതല ഞാന്‍ നിര്‍വഹിച്ചു. അടുത്ത വരുന്ന മന്ത്രിമാര്‍ ഇതിനേക്കാള്‍ നന്നായി പ്രവര്‍ത്തിക്കും. ഇതില്‍ വൈകാരികമായ പ്രകടനങ്ങളുടെ ആവശ്യമൊന്നും ഇല്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ജനങ്ങളുടെ സ്‌നേഹം എനിക്ക് മാത്രം കിട്ടിയതല്ല. അത് സര്‍ക്കാരിനു മുഴുവനായി കിട്ടിയതാണ്. പുതിയ ആളുകള്‍ വരുന്നത് നല്ല കാര്യമല്ലേ?,' ശൈലജ ടീച്ചര്‍ പ്രതികരിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments