Webdunia - Bharat's app for daily news and videos

Install App

സ്ത്രീകളെ ശല്യം ചെയ്യുന്ന പ്രാങ്ക് വീഡിയോ: കൊച്ചിയിൽ യൂട്യൂബറെ അറസ്റ്റ് ചെയ്‌തു

Webdunia
ഞായര്‍, 8 ഓഗസ്റ്റ് 2021 (13:02 IST)
കൊച്ചി: പൊതുയിടങ്ങളിൽ സ്ത്രീകളെ ശല്യം ചെയ്യുന്ന രീതിയിൽ പ്രാങ്ക് വീഡിയോ എടുത്ത യൂട്യൂബർ അറസ്റ്റിൽ. എറണാകുളം ചിറ്റൂർറോഡ് സ്വദേശി ആകാശ് സൈമൺ മോഹനെയാണ്  എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സ്ത്രീകളെ ശല്യം ചെയ്‌തതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
 
എറണാകുളം കച്ചേരിപ്പടിയില്‍ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. യൂട്യൂബർ അശ്ലീല ചേഷ്ടകളും ആംഗ്യങ്ങളും കാണിച്ചെന്നും മോശമായി സംസാരിച്ചെന്നും പരാതി വന്നതോടെയാണ് നടപടി. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച് യുട്യൂബിൽ അപ് ലോഡ് ചെയ്യുകയാണ് ഇയാൾ ചെയ്തിരുന്നത്.ഇയാളെ അറസ്റ്റ് ചെയ്‌ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
 
വില്ലന്‍ ഹബ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലാണ് ഇയാള്‍ വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്.ഈ വീഡിയോൾ നീക്കം ചെയ്യാനുള്ള നടപടികള്‍ എടുത്തതായി പൊലീസ് അറിയിച്ചു. വീഡിയോ ഷൂട്ട് ചെയ്യാൻ സഹായിച്ച ഇയാളുറ്റെ സുഹൃത്തുക്കളെയും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇത്തരത്തിലുള്ള അഞ്ചോളം വീഡിയോകൾ ഇയാളുടെ യൂട്യൂബ് ചാനലിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

അടുത്ത ലേഖനം
Show comments