Webdunia - Bharat's app for daily news and videos

Install App

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ല; ചരക്ക് വാഹനങ്ങള്‍ പരിശോധിക്കരുതെന്നും നിര്‍ദ്ദേശം

ശ്രീനു എസ്
വ്യാഴം, 6 മെയ് 2021 (08:30 IST)
പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. മാസ്‌ക് ധരിക്കാത്തവരെ അത് ധരിക്കാന്‍ വിനയത്തോടെയും ശക്തമായും പ്രേരിപ്പിക്കുകയാണ് വേണ്ടത്. അവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാം. പോലീസ് അപമര്യാദയായി പെരുമാറാന്‍ പാടില്ല. ഇത് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. 
 
പാല്‍ വില്‍പ്പന കേന്ദ്രങ്ങള്‍, ബേക്കറി എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ പോലീസ് അനുവദിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഭക്ഷണശാലകള്‍, പലവ്യഞ്ജനക്കടകള്‍, പഴം വില്‍പ്പനശാലകള്‍ എന്നിവ നിശ്ചിതസമയം വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതാണ്.
 
മാധ്യമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവശ്യസര്‍വീസ് ആയതിനാല്‍  അവയിലെ ജീവനക്കാരുടെ യാത്ര തടസ്സപ്പെടുത്താന്‍ പാടില്ല. അക്രഡിറ്റേഷന്‍ കാര്‍ഡോ മാധ്യമസ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ രേഖകളോ പരിശോധിച്ച് മാധ്യമപ്രവര്‍ത്തകരെ കടത്തിവിടാം.
ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ യാതൊരു കാരണവശാലും തടയാന്‍ പാടില്ല. മയക്കുമരുന്ന്, കള്ളക്കടത്ത് സാമഗ്രികള്‍ എന്നിവ കൊണ്ടുപോകുന്നതായി വ്യക്തമായ വിവരം ലഭിച്ചാല്‍ മാത്രമേ ചരക്കുവാഹനങ്ങള്‍ പരിശോധിക്കാവൂ. യാത്രാ വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഗതാഗതം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. ചില സ്ഥലങ്ങളില്‍ പോലീസ് നിശ്ചിതസമയത്തിനു മുന്‍പ് തന്നെ കടകള്‍ നിര്‍ബന്ധിച്ച്  അടപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് പൂര്‍ണമായും ഒഴിവാക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments