Webdunia - Bharat's app for daily news and videos

Install App

വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ് ബെല്ലില്‍' ഇന്ന് ക്ലാസിനൊപ്പം കെ എസ് ചിത്രയും വത്സലാമേനോനും

ശ്രീനു എസ്
വെള്ളി, 3 ജൂലൈ 2020 (10:16 IST)
കൊവിഡ് പ്രതിസന്ധിക്കാലത്ത് സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ 'ഫസ്റ്റ് ബെല്‍' എന്ന പേരില്‍ സംപ്രേഷണം ചെയ്യുന്ന ക്ലാസിനൊപ്പം കെ എസ് ചിത്രയും വത്സലാമേനോനും പങ്കെടുക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് സംപ്രേഷണം ചെയ്യുന്ന മൂന്നാം ക്ലാസിലെ മലയാള പാഠഭാഗത്തിലെ 'കണ്ണന്റെ അമ്മ' എന്ന സുഗതകുമാരി ടീച്ചറുടെ കവിത പ്രശസ്ത ഗായിക കെഎസ് ചിത്ര ചൊല്ലും. ഒപ്പം പാഠഭാഗത്തിലെ കണ്ണനെക്കുറിച്ചുള്ള മുത്തശ്ശിക്കഥകളുമായി പ്രശസ്ത സിനിമാതാരം വത്സലാമേനോനും ക്ലാസില്‍ വരുന്നുണ്ട്.
 
കവയത്രി സുഗതകുമാരി ടീച്ചറുടെ ഹ്രസ്വമായ പ്രതികരണവും ക്ലാസിലുണ്ട്. അനിമേഷന്‍ വീഡിയോയുടേയും ചിത്രങ്ങളുടേയും സഹായത്തോ ടെയാണ് കൈറ്റ് തയ്യാറാക്കിയ ക്ലാസുകള്‍ അവതരിപ്പിക്കുന്നത്. കൈറ്റ് വിക്ടേഴ്‌സ് ചാനലിനു പുറമെ www.victers.kite.kerala.gov.in പോര്‍ട്ടല്‍  facebook.com/ victerseduchannel, വഴി ലൈവായും youtube.com/itsvicters വഴി പിന്നീടും ഈ ക്ലാസുകള്‍ കാണാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments