Webdunia - Bharat's app for daily news and videos

Install App

പിണറായിയുടെ വീടിനു സമീപം കാലുകള്‍ വെട്ടിമാറ്റിയ പൂച്ചകളുടെ ജഡം; അന്വേഷണം വ്യാപിപ്പിച്ച് പൊലീസും രഹസ്യാന്വേഷണ വിഭാഗവും

പിണറായിയുടെ വീടിനു സമീപം കാലുകള്‍ വെട്ടിമാറ്റിയ പൂച്ചകളുടെ ജഡം; അന്വേഷണം വ്യാപിപ്പിച്ച് പൊലീസും രഹസ്യാന്വേഷണ വിഭാഗവും

Webdunia
ശനി, 23 ജൂണ്‍ 2018 (16:36 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപം തലയും കാലുകളും വെട്ടിമാറ്റിയ നിലയില്‍ പൂച്ചകളുടെ ജഡങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം. പൊലീസിനു പുറമെ രഹസ്യാന്വേഷണ വിഭാഗവുമാണ് അന്വേഷണം നടത്തുക.

അതിശക്തമായ സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ വീടിന് അരക്കിലോമീറ്റര്‍ അകലെനിന്നാണ് ശരീരഭാഗങ്ങള്‍ അറുത്തുമാറ്റിയ നിലയില്‍ പൂച്ചയുടെ ജഡം കണ്ടെത്തിയത്. വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയുമായിട്ടാണ് സംഭവമുണ്ടായത്.

പിണറായി ഓലയമ്പലം പെട്രോള്‍ പമ്പിന് സമീപത്താണ് വ്യുഴാഴ്‌ച പുലര്‍ച്ചെ നാല് കാലുകളും അറുത്തുമാറ്റിയ നിലയില്‍ പൂച്ചയുടെ ജഡം കണ്ടെത്തിയത്. പിണറായി ആരോഗ്യ കേന്ദ്രത്തിനു സമീപത്തുനിന്നാണ് വെള്ളിയാഴ്‌ച രാവിലെ രണ്ട് കാലുകള്‍ക്കും തലയ്‌ക്കും വെട്ടേറ്റ നിലയില്‍ മറ്റൊരു പൂച്ചയുടെ ജഡവും കണ്ടെത്തി. ഇതോടെയാണ് വിഷയത്തില്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചത്.

24 മണിക്കൂറും കനത്ത സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ വീടിനു സമീപത്തു നടന്ന സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. അതേസമയം, ഇക്കര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments