Webdunia - Bharat's app for daily news and videos

Install App

മാത്യു ടി തോമസിനെ നീക്കി; കെ കൃഷ്‌ണൻ കുട്ടിയെ മന്ത്രിയാക്കാൻ ജെഡിഎസിൽ തീരുമാനം - തീരുമാനം ദേശീയ നേതൃത്വത്തിന്റേത്

മാത്യു ടി തോമസിനെ നീക്കി; കെ കൃഷ്‌ണൻ കുട്ടിയെ മന്ത്രിയാക്കാൻ ജെഡിഎസിൽ തീരുമാനം - തീരുമാനം ദേശീയ നേതൃത്വത്തിന്റേത്

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (15:51 IST)
അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട് ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ് മന്ത്രിസ്ഥാനത്തു നിന്നും പുറത്ത്. ചിറ്റൂർ എംഎൽഎയും ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കെ കൃഷ്‌ണൻ കുട്ടി മന്ത്രിയാകും. ദേശീയ നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് നടപടി.

ജെഡിഎസ് ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലി ബംഗളൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. മാത്യു ടി തോമസ് നേരത്തേയും പാർട്ടി പറയുന്നത് കേട്ടിട്ടുണ്ടെന്നും തീരുമാനം അദ്ദേഹം അംഗീകരിച്ചതായും ഡാനിഷ് അലി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ജനതാദൾ അധ്യക്ഷൻ ദേവഗൗഡയുമായി സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചക്കൊടുവിലാണ്​മാത്യു ടി തോമസിനെ നീക്കി കൃഷ്‌ണൻ കുട്ടിക്ക് മന്ത്രി സ്ഥാനം നല്‍കാന്‍ തീരുമാനമായത്.

മാത്യു ടി തോമസിന്റെ അസാന്നിധ്യത്തില്‍ കെ കൃഷ്ണന്‍കുട്ടി, സികെ നാണു എന്നിവരാണു ദേവെഗൗഡയുമായി ബംഗളൂരുവിൽ ചർച്ച നടത്തി. ഡാനിഷ് അലിയും പങ്കെടുത്തു.

യോഗത്തില്‍ പങ്കെടുക്കണമെന്ന് അറിയിച്ചിരുന്നുവെങ്കിലും മാത്യു ടി തോമസ് എത്തിയില്ല. രണ്ടര വർ‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം.

മന്ത്രിയോട് സ്ഥാനമൊഴിയാൻ ദേവഗൗഡ തന്നെ നേരിട്ട് നിർദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മാത്യു ടി തോമസിനെ മന്ത്രിസഭയിൽനിന്നു മാറ്റണമെന്നാവശ്യപ്പെട്ടു ജെഡിഎസ് ഇടതുമുന്നണിക്കു കത്ത് നല്‍കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments