Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘ഓറഞ്ച് അലര്‍ട്ട്’ ഉടന്‍; 2400 അടിയിലെത്തും മുമ്പേ ഇടുക്കി അണക്കെട്ട് തുറക്കും, രാത്രിയില്‍ തുറക്കില്ലെന്ന് മന്ത്രി എംഎം മണി - പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

‘ഓറഞ്ച് അലര്‍ട്ട്’ ഉടന്‍; 2400 അടിയിലെത്തും മുമ്പേ ഇടുക്കി അണക്കെട്ട് തുറക്കും, രാത്രിയില്‍ തുറക്കില്ലെന്ന് മന്ത്രി എംഎം മണി - പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

‘ഓറഞ്ച് അലര്‍ട്ട്’ ഉടന്‍; 2400 അടിയിലെത്തും മുമ്പേ ഇടുക്കി അണക്കെട്ട് തുറക്കും, രാത്രിയില്‍ തുറക്കില്ലെന്ന് മന്ത്രി എംഎം മണി - പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം
പൈനാവ് , ശനി, 28 ജൂലൈ 2018 (16:02 IST)
ജലനിരപ്പ് 2400 അടിയിലേക്ക് എത്തുന്നതിനു മുമ്പ് ഇടുക്കി അണക്കെട്ട് തുറക്കുമെന്ന് ജലസേചന വകുപ്പ്.

അപകടത്തിന് സാധ്യതയുള്ളതിനാല്‍ അണക്കെട്ട് തുറക്കുമെന്ന് വൈദ്യുതവകുപ്പു മന്ത്രി എംഎം മണി വ്യക്തമാക്കിയിരുന്നു. രാത്രി സമയത്ത് അണക്കെട്ട് തുറക്കില്ല. പകല്‍ മാത്രമായിരിക്കും തുറക്കുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ടിന്റെ ഭാഗമായ ചെറുതോണിയിലെ ഷട്ടര്‍ തുറക്കാന്‍ ജലസേചന വകുപ്പ് തീരുമാനിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 2393 അടിയാണ്. 2400 അടിയിലെത്തിയാല്‍ അണക്കെട്ട് തുറക്കും. ഈ സാഹചര്യത്തില്‍ പ്രദേശത്ത് ജലനിരപ്പ് 2395 അടിയിലെത്തുമ്പോൾ കെഎസ്ഇബി രണ്ടാമത്തെ ജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്) നൽകും.

വൈദ്യുതി ഉത്പാദനത്തിന് വേണ്ടി വെള്ളം കരുതിവയ്‌ക്കുന്നത് അപകടമുണ്ടാക്കുമെന്ന നിഗമനത്തിലാണ് അധികൃതര്‍. 26 വര്‍ഷത്തിനു ശേഷമാണ് ഇടുക്കി അണക്കെട്ട് തുറക്കുക.

ആദ്യ ജാഗ്രതാ നിര്‍ദേശം കെഎസ്ഇബി വ്യാഴാഴ്ച നല്‍കിയിരുന്നു. അടിയന്തര സാഹചര്യം നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ ഇടുക്കിക്കു പുറമേ ശബരിഗിരി, ഇടമലയാര്‍ ജലവൈദ്യുത നിലയങ്ങളുടെ സംഭരണികളും വൈകാതെ തുറന്നുവിടുമെന്നാണ് സൂചന.

മുല്ലപ്പെരിയാറിലെ വെള്ളം സ്പില്‍വേ വഴി ഒഴുക്കിക്കളയാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

1981, 1992 വര്‍ഷങ്ങളില്‍ ഇടുക്കി ഡാം തുറന്നിരുന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണ് അണക്കെട്ടിലെ ജലനിരപ്പായി കണക്കാക്കുന്നത്. സംഭരണ ശേഷിയുടെ 83 ശതമാനം വെള്ളം ഇപ്പോഴുണ്ട്. പ്രദേശത്ത് 94 മില്ലീമീറ്റര്‍ മഴയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാരാഷ്ട്രയിൽ വിനോദയാത്രികരുടെ ബസ് 400 അടി താഴ്ചയിലേക്ക് പതിച്ചു; 32 മരണം