Webdunia - Bharat's app for daily news and videos

Install App

കാലവർഷം അവസാന പാദത്തിലേക്ക്: മഴയിൽ 22 ശതമാനത്തിന്റെ കുറവ്

Webdunia
ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (08:12 IST)
കാലാവർഷം അവസാന പാദത്തിലേക്ക് കടക്കുമ്പോളും സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുന്നു. മൂന്നുമാസം പിന്നിട്ടപ്പോൾ കേരളത്തിൽ 22 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്.ഓഗസ്റ്റ് 31 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ 1789.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ 1402 മില്ലിമീറ്റർ മാത്രമാണ് പെയ്തത്.
 
ഓഗസ്റ്റിൽ സാധാരണയായി 426.7 മി.മീ. മഴ ലഭിക്കേണ്ടിടത്ത് ഇത്തവണ രണ്ടുശതമാനം കുറവ് രേഖപ്പെടുത്തി 416.1 മി.മീ. മഴയാണ് പെയ്തത്.കഴിഞ്ഞ നാലുവർഷങ്ങളിലും ഓഗസ്റ്റിൽ അധികമഴ ലഭിച്ചിരുന്നു.ജൂലായിൽ 20, ജൂണിൽ 36 ശതമാനംവീതം കുറവ് മഴയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കാലവർഷം തുടങ്ങി മൂന്ന് മാസം പിന്നിട്ടിട്ടും മൺസൂൺ കാറ്റ് ശക്തി പ്രാപിക്കാത്തതാണ് കാലാവർഷം ദുർബലമാക്കിയത്. എട്ട് ന്യൂനമർദങ്ങൾ ഈ കാലവർഷ സീസണിൽ ഇതുവരെ രൂപപ്പെട്ടെങ്കിലും ഒരെണ്ണം പോലും കാര്യമായി ശക്തി പ്രാപിച്ചില്ല.
 
ഇത്തവണ കോട്ടയം ജില്ലയിൽ ശരാശരിയെക്കാൾ ഒൻപതുശതമാനം അധികമഴ ലഭിച്ചപ്പോൾ പത്തനംതിട്ട ജില്ലയിൽ ശരാശരി മഴ ലഭിച്ചു. ജില്ലകളിൽ ഏറ്റവും കൂടുതൽ മഴ കാസർകോട്ടാണെങ്കിലും സാധാരണ ലഭിക്കുന്ന മഴയേക്കാൾ 21 ശതമാനം കുറവാണിത്. 37 ശതമാനം കുറവ് മഴ ലഭിച്ച വയനാടാണ് ഏറ്റവും പിന്നിൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments