Webdunia - Bharat's app for daily news and videos

Install App

ലോട്ടറിയടിച്ച സന്തോഷത്തിൽ പെട്രോൾ പമ്പിന് വില പറഞ്ഞു, കടം വാങ്ങി കൂട്ടുകാർക്ക് ചിലവ് നടത്തി; ടിക്കറ്റുമായി ബാങ്കിലെത്തിയ മുരളി ഞെട്ടി

കേരളഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം അടിച്ചുവെന്നാണ് തെറ്റിദ്ധരിച്ചത്.

Webdunia
ചൊവ്വ, 21 മെയ് 2019 (11:19 IST)
പത്തനംതിട്ട ഇലവുംതിട്ടയിലെ ചന്ദനക്കുന്ന് കോളനിയിലെ മുരളിയ്ക്കു ലോട്ടറിയടിച്ചുവെന്ന വാർത്തയെ തുടർന്ന് ഏർപ്പെട്ടത് വൻ അബദ്ധം. ലോട്ടറിയടിച്ചതായി പത്രത്തിൽ പേരുവന്നതിനു പിന്നാലെ  കടം വാങ്ങി നാട്ടുകാര്‍ക്കു ചെലവ് ചെയ്തും നാട്ടിലെ പെട്രോള്‍ പമ്പിന് വില പറഞ്ഞും അങ്ങനെ വിലസിനില്‍ക്കുമ്പോഴാണ് തനിക്കല്ല ലോട്ടറി അടിച്ചതെന്ന കാര്യം മുരളി അറിഞ്ഞത്. നാട്ടില്‍ പണിക്കുവന്ന ഇതരം സംസ്ഥാന തൊഴിലാളിക്കാണ് ലോട്ടറി അടിച്ചതെന്നും തനിക്കടിച്ചത് സമാശ്വാസ സമ്മാനമാണെന്നും മുരളിക്ക് മനസ്സിലായത്. 
 
കേരളഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം അടിച്ചുവെന്നാണ് തെറ്റിദ്ധരിച്ചത്. ലോട്ടറി അടിച്ച സന്തോഷത്തില്‍ മുരളി വില പറഞ്ഞത് ഒരു പെട്രോള്‍ പമ്പിനും മെഡിക്കല്‍ സ്‌റ്റോറിനും. പലരില്‍ നിന്നും കടം വാങ്ങി കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ചെലവു ചെയ്തു. മധുര വിതരണവും മുരളി നടത്തിയിരുന്നു. 
 
ഇതിനിടെയാണ് ശരിക്കും ഒന്നാം സമ്മാനം ലഭിച്ച ഇതരസംസ്ഥാനത്തൊഴിലാളി എത്തിയത്. മെഴുവേലി ആലക്കോട് ജങ്ഷന് സമീപം വീടുനിര്‍മാണത്തിന് എത്തിയ ബംഗാളി സ്വദേശി  ടിക്കറ്റ് ബാങ്കിലേല്‍പ്പിച്ചതോടെയാണ് മുരളിക്ക് അടിച്ചത് സമാശ്വാസ സമ്മാനമാണെന്നു മനസിലായത്.മകന്‍ മുഖേനെ ടിക്കറ്റ് ദേശസാത്കൃത ബാങ്ക്ശാഖയില്‍ നല്‍കി അവര്‍ പരിശോധിച്ച് സീരിയല്‍ നമ്പരിലെ വ്യത്യാസം കണ്ടപ്പോഴാണ് ഈ ടിക്കറ്റിന് ഒന്നാം സമ്മാനമില്ലെന്ന് ഉറപ്പിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments