Webdunia - Bharat's app for daily news and videos

Install App

കണ്ണൂരിൽ ക്രിക്കറ്റ് കളിക്കിടെ ഐസ്‌ക്രീം ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്

Webdunia
തിങ്കള്‍, 22 നവം‌ബര്‍ 2021 (18:13 IST)
കണ്ണൂരിൽ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. നരിവയല്‍ സ്വദേശി ശ്രീവര്‍ധനാണ് പരിക്കേറ്റത്. ശ്രീവര്‍ധനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
 
ക്രിക്കറ്റ് കളിക്കുന്നതിനിടയിലായിരുന്നു സംഭവം. കളിക്കിടെ പന്ത് ഗ്രൗണ്ടിന് തൊട്ടടുത്തുള്ള കാടുപിടിച്ച പറമ്പിലേക്ക് പോയപ്പോള്‍ കുട്ടികള്‍ അതെടുക്കാന്‍ പോകുകയായിരുന്നു. പറമ്പിന്റെ മതിലിന് അരികിലുണ്ടായിരുന്ന ബോൾ രൂപത്തിലുള്ള ഐസ്‌ക്രീം കപ്പുകൾ കുട്ടികളുടെ ശ്രദ്ധയില്‍പെട്ടു. ശ്രീവര്‍ധന്‍ ഇത് എടുക്കുകയും സംശയം തോന്നിയതോടെ വലിച്ചെറിയുകയും ചെയ്യുകയായിരുന്നു. ഇതിനിടയാണ് ബോംബ് പൊട്ടിയതെന്നാണ് പ്രാഥമിക വിവരം.
 
പന്തിന്‍റെ രൂപത്തിലുള്ള ഐസ്‌ക്രീം കപ്പിനകത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ചുണ്ടാക്കുന്നതാണ് ഐസ്‌ക്രീം ബോംബ്. നേരത്തെയും കണ്ണൂരിൽ ഐസ്‌ക്രീം ബോംബ് പൊട്ടിയതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments