ആളുടെ എല്ലാ ആഘോഷങ്ങളുടെ ഭാഗമാണ് ലോകത്തിൽ തന്നെ ഏറ്റവുമധികം ഉപയോക്താക്കളുള്ള മെസേജിങ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്ട്സ് ആപ്പ്. ഇക്കഴിഞ്ഞ പുതുവർഷ ആഘോഷങ്ങൾക്കിടെ വലിയ റെക്കോർഡ് തന്നെയാണ് വാട്ട്സ് ആപ്പ് സ്വന്തമാക്കിയത്. ഉപയോക്താക്കൾ വെറും ഒരു ദിവസം കൊണ്ട് 1.4 ബില്യൺ വിഡിയോ വോയിസ് കോളുകളാണ് വാട്ട്സ് ആപ്പിലൂടെ ചെയ്തത്.
വാട്ട്സ് ആപ്പിലൂടെ ഒരു ദിവസം വിളിക്കപ്പെട്ട എറ്റവും ഉയർന്ന കോളുകളാണ് ഇത്. ഫെയ്സ്ബുക്കാണ് ഇതുസംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. 2019-2020ലെ പുതുവത്സരാഘോഷത്തെ അപേക്ഷിച്ച് വാട്ട്‌സ് ആപ്പ് കോളുകളീൽ 50 ശതമാനംവര്ധനയാണ് ഈ വർഷം രേഖപ്പെടുത്തിയത്. 2019-2020ലെ പുതുവത്സരാഘോഷത്തില്‍ ആഗോളതലത്തില്‍ 20 ബില്ല്യണ്‍ വാട്ട്‌സ് ആപ്പ് സന്ദേശങ്ങളായിരുന്നു ഉപയോക്താക്കൾ കൈമാറിയത്. അതില്‍ 12 ബില്ല്യണ്‍ ഇന്ത്യയില്‍ നിന്നുമായിരുന്നു. ഇന്ത്യയിലാണ്വാട്ട്സ് ആപ്പിന് ഏറ്റവും അധികം ഉപയോക്താക്കൾ ഉള്ളത്