Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സാലറി കട്ടിനായി ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗത്തിൽ ധാരണ, നടപടിയുമായി സർക്കാർ മുന്നോട്ട്

സാലറി കട്ടിനായി ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗത്തിൽ ധാരണ,  നടപടിയുമായി സർക്കാർ മുന്നോട്ട്
, ബുധന്‍, 29 ഏപ്രില്‍ 2020 (11:02 IST)
കൊവിഡ് വ്യാപനം മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ ശമ്പളം മാറ്റിവച്ച് പണംകണ്ടെത്താൻ സർക്കാർ പ്രത്യേക ഓർഡിനൻസ് കൊണ്ടുവരും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകേണ്ട എന്നാണ് സർക്കാരിന്റെ നിലപാട്.
 
ഓർഡിനസ് ഇറക്കുന്നതോടെ ശമ്പളം പിടിയ്ക്കുന്നതിന് നിയമ സാധുത ലഭിയ്ക്കും. ഓർഡൊനൻസിൽ ഗവർണർ ഒപ്പിടുന്നതോടെ ശമ്പളം പിടിയ്ക്കുന്ന നടപടികളുമായി സർക്കാരിന് മുന്നോട്ടുപോകാൻ സധിയ്ക്കും. എന്നാൽ ഗവർണർ ഓർഡിനൻസിൽ ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ സർക്കാറിന് അത് വലിയ തിരിച്ചടിയാവും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 6 ദിവസത്തെ 5 മാസത്തേക്ക് പിടിയ്ക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്യുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്‌ഡൗൺ ലംഘിച്ച് കറങ്ങിനടന്നു, കാസർഗോഡ് യുവാവിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു, കർണാടകത്തിൽ പോയിരുന്നതായി യുവാവ്