Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ഇന്ന് 20,240 പേർക്ക് കൊവിഡ്, 114 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51

Webdunia
ഞായര്‍, 12 സെപ്‌റ്റംബര്‍ 2021 (18:01 IST)
സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ഗോഡ് 287 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.
 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,03,315 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,72,761 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,554 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1993 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
നിലവില്‍ 2,22,255 കോവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,551 ആയി.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,251 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 774 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 101 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
 
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,710 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2618, കൊല്ലം 3039, പത്തനംതിട്ട 1338, ആലപ്പുഴ 1853, കോട്ടയം 1611, ഇടുക്കി 1110, എറണാകുളം 3773, തൃശൂര്‍ 2845, പാലക്കാട് 1961, മലപ്പുറം 3092, കോഴിക്കോട് 3241, വയനാട് 1114, കണ്ണൂര്‍ 1592, കാസര്‍ഗോഡ് 523 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,22,255 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,30,065 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത : ഒരാൾ കസ്റ്റഡിയിൽ

കുതിച്ചുയര്‍ന്ന് സ്വര്‍ണവില: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 55,000 കടന്നു

മുഖ്യമന്ത്രിക്കെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതില്‍ അപകീര്‍ത്തികരമായി കമന്റ് ഇട്ടയാള്‍ അറസ്റ്റില്‍

ഓണാഘോഷത്തിനിടെ അപകടമരണങ്ങള്‍ നിരവധി; മംഗലപുരത്ത് അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ!, വസ്ത്രം വാങ്ങാനായി 11 കോടി : വയനാട് ദുരന്തത്തിൽ ചെലവിട്ട് കണക്ക് പുറത്ത്

അടുത്ത ലേഖനം
Show comments