Webdunia - Bharat's app for daily news and videos

Install App

കോവിഡ് നിമിത്തം കുടുംബത്തിലെ മുഖ്യ വരുമാനദായകനായിരുന്ന വ്യക്തിയുടെ മരണം: ഒബിസി കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവരെ വായ്പ

ശ്രീനു എസ്
തിങ്കള്‍, 21 ജൂണ്‍ 2021 (14:53 IST)
കോവിഡ് മരണം: കോവിഡ് നിമിത്തം കുടുംബത്തിലെ മുഖ്യ വരുമാനദായകനായിരുന്ന വ്യക്തി മരിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് ആവിഷ്‌കരിച്ച വായ്പാ പദ്ധതി പ്രകാരം കേരളത്തിലെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു.  
 
മൂന്നു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ മുഖ്യ വരുമാനദായകനായിരുന്ന 60 വയസില്‍ താഴെ പ്രായമുള്ള വ്യക്തി കോവിഡ് 19 നിമിത്തം മരിച്ചാല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ഈ വായ്പ ലഭിക്കുന്നതിന് അര്‍ഹതയുണ്ട്.  അഞ്ചു ലക്ഷം രൂപ വരെ അടങ്കല്‍ വരുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ മുഴുവന്‍ തുകയും പദ്ധതി പ്രകാരം അനുവദിക്കും. ഇതില്‍ പദ്ധതി അടങ്കലിന്റെ 80% തുക (പരമാവധി 4 ലക്ഷം രൂപ) വായ്പയും ബാക്കി 20% (പരമാവധി 1 ലക്ഷം രൂപ) സബ്സിഡിയുമാണ്.  വായ്പാ തിരിച്ചടവ് കാലാവധി 5 വര്‍ഷമാണ്.  വാര്‍ഷിക പലിശ നിരക്ക്-6%.
 
പദ്ധതി പ്രകാരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് യോഗ്യതയും താല്പര്യവുമുള്ളവര്‍ അവരുടെ വിശദാംശങ്ങള്‍ ജൂണ്‍ 28 നകം ംംം.സയെരറര.രീാ  എന്ന കോര്‍പ്പറേഷന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. പദ്ധതി സംബന്ധിച്ച വിശദാംശങ്ങളും  വെബ്സൈറ്റില്‍ ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471 2577550,  0471 2577540.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹസില്‍ദാര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണം; റവന്യൂവകുപ്പിന് അപേക്ഷ നല്‍കി നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സവാള വില; കിലോയ്ക്ക് 88 രൂപ!

സിപിഎം തനിക്കെതിരെ എടുത്ത നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി പിപി ദിവ്യ

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം

ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍

അടുത്ത ലേഖനം
Show comments