Webdunia - Bharat's app for daily news and videos

Install App

സിനിമയിലെ സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയില്ല; പക്ഷേ ഇക്കാര്യം നിര്‍ബന്ധം - മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

സിനിമയിലെ സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയില്ല; പക്ഷേ ഇക്കാര്യം നിര്‍ബന്ധം - മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

Webdunia
വ്യാഴം, 8 മാര്‍ച്ച് 2018 (07:54 IST)
സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദേശവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്.

സിനിമകളില്‍ സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കാണിക്കുമ്പോള്‍ “സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ശിക്ഷാർഹമെന്ന്” സ്‌ക്രീനില്‍ എഴുതി കാണിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അസഭ്യം പറയുക, പീഡനം, ശാരീരിക ഉപദ്രവം, കരണത്തടിക്കൽ, തുടങ്ങിയ രംഗങ്ങൾ പ്രദർശിപ്പിക്കുമ്പോൾ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കേണ്ടിവരും.

സംസ്ഥാനത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇക്കാര്യം മുംബയിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ മുഖാന്തിരം വിഷയം കേന്ദ്രമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് റീജിയണൽ ഓഫീസർ കമ്മീഷനെ അറിയിച്ചു.

ഇത് സംബന്ധിച്ച വിശദീകരണം സാംസ്കാരിക വകുപ്പുസെക്രട്ടറി അടിയന്തിരമായി സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് അദ്ധ്യക്ഷൻ പി മോഹനദാസ് ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments