Webdunia - Bharat's app for daily news and videos

Install App

State Budget 2023: കേന്ദ്രത്തെ വിമര്‍ശിച്ച് ബജറ്റ് തുടക്കം, കേരള മോഡല്‍ തുടരും

കോവിഡ്, ഓഖി വെല്ലുവിളികളെ അതിജീവിച്ച് കേരളം മുന്നോട്ടു പോകുകയാണ്

Webdunia
വെള്ളി, 3 ഫെബ്രുവരി 2023 (09:25 IST)
Kerala Budget 2023 Live Updates: കേന്ദ്ര നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന ബജറ്റ്. രാവിലെ ഒന്‍പതിനാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കേന്ദ്ര പദ്ധതികളില്‍ കേരളം തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നു എന്ന് ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. കേന്ദ്ര സാമ്പത്തിക നയങ്ങളെ ബജറ്റില്‍ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ കേന്ദ്രം ധനകാര്യ ഇടം വെട്ടിച്ചുരുക്കുന്നത് മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണയോടെ ശക്തമായി എതിര്‍ക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്ര വെല്ലുവിളികളെ അതിജീവിച്ചും കേരള മോഡല്‍ മുന്നോട്ടുകൊണ്ടുപോകുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. 
 
കോവിഡ്, ഓഖി വെല്ലുവിളികളെ അതിജീവിച്ച് കേരളം മുന്നോട്ടു പോകുകയാണ്. സംസ്ഥാനം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തി. വിപണിയില്‍ സജീവമായ ഇടപെടല്‍ തുടരും. വ്യാവസായിക മേഖലയില്‍ അടക്കം മികച്ച വളര്‍ച്ചാനിരക്കാണ് കേരളത്തിനുണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം വര്‍ധിച്ചു. 
 
Kerala Budget 2023-24 Live Updates: റബര്‍ സബ്‌സിഡിക്ക് 600 കോടി 
 
ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി 
 
വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി 
 
തനതുവരുമാനം 85,000 കോടിയായി ഉയരും 
 
കെ.എസ്.ആര്‍.ടി.സിക്ക് 3400 കോടി നല്‍കി 
 
2023 മേയ് മാസം ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങും 
 
മെയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കും 

കണ്ണൂര്‍ ഐടി പാര്‍ക്ക് ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങും 
 
നികുതി നികുതിയേര വരുമാനം കൂട്ടും 
 
ശമ്പളം-പെന്‍ഷന്‍ എന്നിവയ്ക്ക് 71,393 കോടി നീക്കിവെച്ചു

പട്ടികജാതി കുടുംബങ്ങളുടെ വീട് നിര്‍മാണത്തിനു 180 കോടി 
 
ഹെല്‍ത്ത് ഹബ്ബായി കേരളത്തെ മാറ്റും, ഇതിനായി 30 കോടി 
 
പേ വിഷബാധയ്ക്കതിരെ കേരള വാക്‌സിന്‍, ഇതിനായി അഞ്ച് കോടി 
 
സര്‍ക്കാര്‍ തിയറ്ററുകള്‍ നവീകരിക്കാന്‍ 17 കോടി 
 
ആരോഗ്യമേഖലയ്ക്ക് 2828 കോടി 
 
കാരുണ്യപദ്ധതിക്കായി 574.5 കോടി 
 
കൊച്ചി ബിനാലെയ്ക്ക് രണ്ട് കോടി 
 
സ്‌കൂള്‍ കുട്ടികളുടെ യൂണിഫോമിന് 140 കോടി, ഉച്ചഭക്ഷണത്തിനു 344 കോടി 
 
ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് 816 കോടി 
 
എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ 
 
രാജ്യാന്തര വ്യാപാരമേള കേരളത്തില്‍ ആരംഭിക്കും, സ്ഥിരം വേദി തിരുവനന്തപുരം 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments