Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനം കേരളം: തോമസ് ഐസക്

ആരോഗ്യ മേഖലയെ കൈവിടാതെ തോമസ് ഐസകിന്റെ ബജറ്റ്

സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനം കേരളം: തോമസ് ഐസക്
, വെള്ളി, 2 ഫെബ്രുവരി 2018 (10:04 IST)
രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് ധനമന്ത്രി തോമസ് ഐസക്. ആര്‍എസ്ബിഐ പദ്ധതിയുള്ളവരുടെ കേന്ദ്ര ഇന്‍ഷുറന്‍സ് പ്രീമിയം വേണ്ടി വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കും. മറ്റുള്ളവര്‍ക്ക് സ്വന്തം നിലയ്ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാമെന്നും ധനമന്ത്രി അറിയിച്ചു.
 
അതേസമയം, സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്ക് 2500 കോടി രൂപ ബജറ്റിൽ വകയിരുത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്. എല്ലാവർക്കും വീട് എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കവേ വ്യക്തമാക്കി. കേരളത്തിലെ കുടുംബങ്ങളിൽ രണ്ടോ മൂന്നോ കുട്ടികളാണ് ഉള്ളതെന്നും വീടില്ലാത്തവർക്ക് വീട് വച്ച് നൽകാൻ അനുകൂല സാഹചര്യമാണിതെന്നും ധനമന്ത്രി അറിയിച്ചു.
 
സംസ്ഥാനത്തെ നികുതിവരുമാനം കുറഞ്ഞുവെന്ന് ധനമന്ത്രി. 20 മുതൽ 25 ശതമാനം വരെ നികുതിവരുമാനം കൂടുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ വർധിച്ചത് 14% മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ബാധ്യത കണക്കിലെടുത്ത ശേഷം മാത്രമേ കിഫ്ബി ബോര്‍ഡ് പദ്ധതികള്‍ക്ക് അനുമതി നല്‍കൂവെന്നും അതുകൊണ്ടുതന്നെ കിഫ്ബിയുടെ ബാധ്യതയെക്കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാറാ ജോസഫിന്റെ നോവലും സുഗതകുമാരി ടീച്ചറുടെ കവിതയും പരാമര്‍ശിച്ചാണ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. സ്ത്രീകളുടെ അധ്വാനത്തിന് അനുസരിച്ചുള്ള അന്തസ്സ് അവര്‍ക്ക് കിട്ടുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഓഖി ദുരന്തത്തിൽ പുരുഷന്മാർ മരിച്ച കുടുംബങ്ങളുടെ ചുമതല ഏറ്റെടുക്കുന്ന സ്ത്രീകളെ പ്രകീർത്തിച്ച് ധനമന്ത്രി.
 
സിനിമാ മേഖലയില്‍ അടക്കമുള്ള എല്ലാ സ്ത്രീ മുന്നേറ്റങ്ങള്‍ക്കും പിന്തുണ അറിയിക്കുന്നുവെന്നും സ്ത്രീ സമൂഹത്തിന് പൂര്‍ണ്ണ പിന്തുണ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ധനകാര്യ മന്ത്രി പറഞ്ഞു. ഓഖി ദുരന്തം പോലെയാണ് നോട്ടുനിരോധനം തകർച്ചയുണ്ടാക്കിയതെന്ന്. ഒന്നു പ്രകൃതിനിർമിതമെങ്കിൽ രണ്ടാമത്തേത് മനുഷ്യനിർമിതമെന്ന് ധനമന്ത്രി.
 
തീരദേശമേഖലയില്‍ സൗജന്യ വൈഫൈ സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടികള്‍ മാര്‍ച്ച് -ഏപ്രില്‍ മാസത്തോടെ ആരംഭിക്കും. അതിനുള്ള സോഫ്റ്റ് വെയര്‍ തയ്യാറായി. ഇതില്‍ നിന്ന് കിഫ്ബിയ്ക്ക് വിഭവ ശേഖരണം നടത്താമെന്നും അദ്ദേഹം പറഞ്ഞു. പോക്കുവരവും കരംവാങ്ങലും മാർച്ചിനകം ഓൺലൈനാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
സ്ത്രീകളുടെ അധ്വാനത്തിന് അനുസരിച്ചുള്ള അന്തസ്സ് അവര്‍ക്ക് കിട്ടുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. അവര്‍ക്ക് അപമാനകരമാകുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. സിനിമാ മേഖലയില്‍ അടക്കമുള്ള എല്ലാ സ്ത്രീ മുന്നേറ്റങ്ങള്‍ക്കും പിന്തുണ അറിയിക്കുന്നുവെന്നും സ്ത്രീ സമൂഹത്തിന് പൂര്‍ണ്ണ പിന്തുണ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
 
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും സംസ്ഥാനത്തെ സമ്പദ് ഘടനയെ തളര്‍ത്തിയെന്നും തോമസ് ഐസക്. ഇക്കാര്യത്തില്‍ സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ അവ പൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള ബജറ്റ് 2018: മെഡിക്കൽ കോളേജുകളിൽ കൂടുതൽ നിയമനം