Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള ബജറ്റ് 2018: പൊതു ആരോഗ്യസംരക്ഷണത്തിന് 1685 കോടി

ഊബര്‍ മാതൃകയില്‍ ആംബുലന്‍സ് സംവിധാനം നടപ്പിൽ വരും

കേരള ബജറ്റ് 2018: പൊതു ആരോഗ്യസംരക്ഷണത്തിന് 1685 കോടി
, വെള്ളി, 2 ഫെബ്രുവരി 2018 (09:57 IST)
എല്ലാ താലൂക്ക് ആശുപത്രികളിലും ഹൃദയാരോഗ്യ ചികിൽസാ കേന്ദ്രം ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ. അപകട സ്ഥലങ്ങളില്‍ അടിയന്തരമായി എത്തി ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ഊബര്‍ ടാക്സി മാതൃകയില്‍ ആംബുലന്‍സ് സംവിധാനം രൂപീകരിക്കും. മൊബൈല്‍ ആപ്പ് വഴിയാവും ഇതിന്റെ പ്രവര്‍ത്തനം.
 
എല്ലാ മെഡിക്കൽ കോളജുകളിലും ഓങ്കോളജി വിഭാഗം ഏർപ്പെടുത്തും. മലബാർ കാൻസർ സെനററിനെ ആർസിസി നിലവാരത്തിലേക്ക് ഉയർത്തുമെന്നും ധനമന്ത്രി അറിയിച്ചു. എല്ലാ ജില്ലാ ആശുപത്രികളിലും കാര്‍ഡിയോളജി വകുപ്പുകള്‍ നടപ്പിൽ വരുമെന്നും അദ്ദേഹം അറിയിച്ചു. പൊതു ആരോഗ്യസംരക്ഷണത്തിനായി 1685 കോടി വകയിരുത്തി. 
 
രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നും ധനമന്ത്രി. ആര്‍എസ്ബിഐ പദ്ധതിയുള്ളവരുടെ കേന്ദ്ര ഇന്‍ഷുറന്‍സ് പ്രീമിയം വേണ്ടി വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കും. മറ്റുള്ളവര്‍ക്ക് സ്വന്തം നിലയ്ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാമെന്നും ധനമന്ത്രി അറിയിച്ചു.
 
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാറാ ജോസഫിന്റെ നോവലും സുഗതകുമാരി ടീച്ചറുടെ കവിതയും പരാമര്‍ശിച്ചാണ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. സ്ത്രീകളുടെ അധ്വാനത്തിന് അനുസരിച്ചുള്ള അന്തസ്സ് അവര്‍ക്ക് കിട്ടുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഓഖി ദുരന്തത്തിൽ പുരുഷന്മാർ മരിച്ച കുടുംബങ്ങളുടെ ചുമതല ഏറ്റെടുക്കുന്ന സ്ത്രീകളെ പ്രകീർത്തിച്ച് ധനമന്ത്രി.
 
സിനിമാ മേഖലയില്‍ അടക്കമുള്ള എല്ലാ സ്ത്രീ മുന്നേറ്റങ്ങള്‍ക്കും പിന്തുണ അറിയിക്കുന്നുവെന്നും സ്ത്രീ സമൂഹത്തിന് പൂര്‍ണ്ണ പിന്തുണ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ധനകാര്യ മന്ത്രി പറഞ്ഞു. ഓഖി ദുരന്തം പോലെയാണ് നോട്ടുനിരോധനം തകർച്ചയുണ്ടാക്കിയതെന്ന്. ഒന്നു പ്രകൃതിനിർമിതമെങ്കിൽ രണ്ടാമത്തേത് മനുഷ്യനിർമിതമെന്ന് ധനമന്ത്രി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള ബജറ്റ് 2018: 4,21,000 ഭവനരഹിതർക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കും