Webdunia - Bharat's app for daily news and videos

Install App

നിലപാട് മാറ്റി ഗവർണർ; പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു;സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

പൗരത്വ നിയമത്തിനെതിരെയുള്ള വിമർശനം വായിക്കില്ലെന്ന് സർക്കാരിനെ രേഖാമൂലം അറിയിച്ചുവെങ്കിലും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഭാഗം വായിക്കുന്നതായി ഗവർണർ അറിയിക്കുകയായിരുന്നു.

റെയ്‌നാ തോമസ്
ബുധന്‍, 29 ജനുവരി 2020 (09:50 IST)
നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് പ്രതിപക്ഷം. എന്നാൽ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള 18ആം പാരഗ്രാഫ് വായിക്കില്ലെന്ന നിലപാട് മാറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമത്തിനെതിരെയുള്ള വിമർശനം വായിക്കില്ലെന്ന് സർക്കാരിനെ രേഖാമൂലം അറിയിച്ചുവെങ്കിലും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഭാഗം വായിക്കുന്നതായി ഗവർണർ അറിയിക്കുകയായിരുന്നു. 
 
എന്നാൽ സഭയിൽ പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശം ഗവർണർ വായിക്കുമ്പോൾ ഡസ്ക്കിലടിച്ച് സ്വാഗതം ചെയ്യുകയായിരുന്നു ഭരണ‌പക്ഷം. എന്നാൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് മുദ്രാവാക്യം വിളികളുമായി പുറത്തേക്ക് പോയി. മുദ്രാവാക്യങ്ങളുമായി പുറത്ത് തുടരുമെന്നും ഗവർണർ മടങ്ങിപ്പോകുമ്പോൾ ഗേറ്റിൽ തടയുമെന്നു പ്രതിപക്ഷം പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments