Webdunia - Bharat's app for daily news and videos

Install App

കേരള രാഷ്ട്രീയത്തില്‍ ശക്തികേന്ദ്രമാകാന്‍ വേണുഗോപാല്‍; എ,ഐ ഗ്രൂപ്പുകള്‍ക്ക് പൂട്ട് വീഴും

Webdunia
വ്യാഴം, 10 ജൂണ്‍ 2021 (11:05 IST)
എ,ഐ ഗ്രൂപ്പുകള്‍ക്ക് പൂട്ടിടാന്‍ കെ.സി.വേണുഗോപാലിന്റെ നീക്കം. പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും തീരുമാനിച്ചതില്‍ അടക്കം നിര്‍ണായ സ്വാധീനമായത് വേണുഗോപാല്‍. എ,ഐ ഗ്രൂപ്പുകളുടെ പോരടിക്കലാണ് കേരളത്തില്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയതെന്ന് വേണുഗോപാല്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പുകള്‍ക്ക് അതീതമായി നേതൃസ്ഥാനത്തേക്ക് വി.ഡി.സതീശനെയും കെ.സുധാകരനെയും കൊണ്ടുവന്നത്.

കെ.സി.വേണുഗോപാല്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസിനുള്ളില്‍ എല്ലാ തലത്തിലും മാറ്റം കൊണ്ടുവരികയാണ് വേണുഗോപാല്‍ ഉദ്ദേശിക്കുന്നത്. വര്‍ക്കിങ് പ്രസിഡന്റുമാരെ അടക്കം തീരുമാനിച്ചതില്‍ വേണുഗോപാല്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. എ,ഐ ഗ്രൂപ്പുകളുടെ വീതംവയ്പ്പ് രാഷ്ട്രീയത്തെ പടിക്ക് പുറത്ത് നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ഹൈക്കമാന്‍ഡില്‍ ഏറ്റവും സ്വാധീനവുമുള്ള വേണുഗോപാല്‍ കേരളത്തിലെ നേതൃത്വത്തിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും തന്റെ നേതൃത്വത്തിലുള്ള ഒരു നിരയെ കേരളത്തില്‍ സൃഷ്ടിക്കാനാണ് വേണുഗോപാലിന്റെ നീക്കം. എ,ഐ ഗ്രൂപ്പുകളെ വെട്ടിനിരത്തി ഔദ്യോഗിക പക്ഷമാകാനാണ് വേണുഗോപാലും സംഘവും പരിശ്രമിക്കുന്നത്. ഇതിലൂടെ 2026 ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുക എന്ന മോഹവും പൂവണിയും. 

പാര്‍ട്ടിയെ പൂര്‍ണമായി തന്റെ അധീനതയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷന്‍ എന്നിവരെ തീരുമാനിച്ചതിലൂടെ വേണുഗോപാല്‍ ചെയ്തിരിക്കുന്നത്. കേരളത്തിലെ പ്രബല ഗ്രൂപ്പുകളായ എ, ഐ നേതൃത്വത്തെ പൂര്‍ണമായി നിരാശപ്പെടുത്തിയാണ് വേണുഗോപാലിന്റെ പൂഴിക്കടകന്‍. 
 
കെപിസിസി അധ്യക്ഷനായി സുധാകരനെ കൊണ്ടുവന്നത് വേണുഗോപാലിന്റെ ചരടുവലിയാണ്. എ,ഐ ഗ്രൂപ്പുകള്‍ക്ക് പ്രിയപ്പെട്ട നേതാക്കളെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ പാര്‍ട്ടി വീണ്ടും ഗ്രൂപ്പ് വീതംവയ്ക്കലിലേക്ക് പോകും. ഇത് ഒഴിവാക്കാനാണ് വേണുഗോപാല്‍ തുടക്കംമുതല്‍ ശ്രദ്ധിച്ചത്. പ്രതിപക്ഷ നോതാവ്, കെപിസിസി അധ്യക്ഷന്‍ എന്നിവരെ തീരുമാനിക്കുന്നതില്‍ ഹൈക്കമാന്‍ഡിലെ അവസാന സ്വരം വേണുഗോപാലിന്റേതായിരുന്നു. പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും തീരുമാനിക്കുന്നതിനു മുന്‍പ് എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വേണുഗോപാലുമായി ഒന്നിലേറെ തവണ ചര്‍ച്ച നടത്തി. കേരളത്തിലെ നേതൃമാറ്റത്തിലും വരാന്‍ പോകുന്ന സംഘടനാ തിരഞ്ഞെടുപ്പിലും അവസാന വാക്ക് വേണുഗോപാലിന്റേതാണ്. 
 
എ,ഐ ഗ്രൂപ്പുകളെ നിഷ്പ്രഭമാക്കി പുതിയൊരു നേതൃത്വമായി വളര്‍ന്നുവരാന്‍ വഴിമരുന്നിടുകയാണ് വേണുഗോപാല്‍ ചെയ്തിരിക്കുന്നത്. ഹൈക്കമാന്‍ഡിലുള്ള സ്വാധീനം വേണുഗോപാലിന് തുണയായി. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ കൂടിയാണ് വേണുഗോപാല്‍. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയത്തിനു കാരണം ഗ്രൂപ്പ് പോര് ആണെന്നും നേതൃസ്ഥാനങ്ങള്‍ ഗ്രൂപ്പ് നോക്കി വീതംവച്ചാല്‍ ഇനിയും തിരിച്ചടി നേരിടേണ്ടിവരുമെന്നും ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്താന്‍ വേണുഗോപാലിന് സാധിച്ചു. രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും പോലെയുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങളെ വെട്ടി പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡ് ധൈര്യം കാണിച്ചതും അതുകൊണ്ടാണ്. 
 
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും ഹൈക്കമാന്‍ഡില്‍ നിന്ന് കൃത്യമായ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കണമെന്നാണ് ആ നിര്‍ദേശം. കെ.സി.വേണുഗോപാല്‍ തന്നെയാണ് നേതൃത്വത്തിന് ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും പാര്‍ട്ടിയില്‍ അടിമുടി മാറ്റം കൊണ്ടുവരികയാണ് വേണുഗോപാല്‍ ലക്ഷ്യമിടുന്നത്. അതോടൊപ്പം അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും വേണുഗോപാല്‍ തന്റെ പ്രവര്‍ത്തനമണ്ഡലം കേരളത്തിലേക്ക് മാറ്റാനും ഉദ്ദേശിക്കുന്നുണ്ട്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments