Webdunia - Bharat's app for daily news and videos

Install App

സിനിമ വകുപ്പ് കൂടി ആവശ്യപ്പെട്ട് ഗണേഷ് കുമാര്‍; മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകം

ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ, പുരാവസ്തു വകുപ്പും ലഭിക്കാനാണ് സാധ്യത

Webdunia
വ്യാഴം, 28 ഡിസം‌ബര്‍ 2023 (08:23 IST)
രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗങ്ങളാകാന്‍ പോകുന്ന രണ്ട് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. കെ.ബി.ഗണേഷ് കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് മന്ത്രിമാരായി നാളെ സത്യപ്രതിജ്ഞ ചെയ്യുക. 
 
ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ, പുരാവസ്തു വകുപ്പും ലഭിക്കാനാണ് സാധ്യത. അതേസമയം മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകുമോ എന്ന ചോദ്യം അവശേഷിക്കുന്നു. ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്നാണ് കേരള കോണ്‍ഗ്രസ് (ബി) ആവശ്യമുന്നയിച്ചിരിക്കുന്നത്. സിനിമാ രംഗത്ത് സജീവ സാന്നിധ്യമായതിനാല്‍ ഗണേഷിന് ഈ വകുപ്പ് കൂടി നല്‍കുന്നതില്‍ തെറ്റില്ലെന്നാണ് എല്‍ഡിഎഫിന്റെയും വിലയിരുത്തല്‍. വകുപ്പുകളില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ ആശ്രയിച്ചിരിക്കും. അതേസമയം കടന്നപ്പള്ളിയുടെ വകുപ്പില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments