Webdunia - Bharat's app for daily news and videos

Install App

കരിപ്പൂരില്‍ 55 ലക്ഷത്തിന്റെ സ്വര്‍ണ്ണ വേട്ട

എ കെ ജെ അയ്യര്‍
വ്യാഴം, 24 ഡിസം‌ബര്‍ 2020 (09:19 IST)
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി വന്ന യാത്രക്കാരനില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച 55 ലക്ഷം രൂപാ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി. ഇതില്‍ കോഴിക്കോട് പ്രിവന്റീവ് കസ്റ്റംസ് 40 ലക്ഷത്തിന്റെയും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് 15 ലക്ഷത്തിന്റെയും സ്വര്‍ണ്ണമാണ് പിടികൂടിയത്.
 
ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യാ വിമാനത്തില്‍ വന്ന താമരശേരി സ്വദേശി മാലിക് അസ്രത്ത് (24) എന്നയാള്‍ മിശ്രിത രൂപത്തില്‍ കൊണ്ടുവന്ന 828 ഗ്രാം സ്വര്‍ണ്ണം പ്രിവന്റീവ് കസ്റ്റംസാണ് പിടികൂടിയത്. ക്യാപ്‌സൂള്‍ രൂപത്തിലുള്ള നാല് പാക്കറ്റുകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചായിരുന്നു ഇത് കൊണ്ടുവന്നത്.
 
ഇതിനൊപ്പം ദുബായില്‍ നിന്നുള്ള ഫ്ളൈ ദുബായ് വിമാനത്തില്‍ വന്ന വയനാട് സ്വദേശി ഹംസ കൊണ്ടുവന്ന 342 ഗ്രാം സ്വര്‍ണ്ണം എയര്‍ കസ്റ്റംസുമാണ് പിടികൂടിയത്.  ബാഗേജിനുള്ളില്‍ സ്വര്‍ണ്ണം നേരിയ പാളികളാക്കി കാര്‍ഡ് ബോര്‍ഡ് ഷീറ്റിനകത്തായിരുന്നു സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments