Webdunia - Bharat's app for daily news and videos

Install App

ഇടതു- വലതു പാര്‍ട്ടികള്‍ മാക്രികൂട്ടങ്ങളോ ?; ആയുധം എടുക്കുന്നവനെ അവസാനിപ്പിക്കുമെന്ന് പറയൂ - മുഖ്യമന്ത്രിക്കെതിരെ സുരേഷ്‌ഗോപി

കണ്ണൂരിലെ സമാധാനശ്രമങ്ങൾ മുഖ്യമന്ത്രിയുടെ നാടകമെന്ന് സംശയം: സുരേഷ് ഗോപി

Webdunia
വെള്ളി, 19 മെയ് 2017 (17:10 IST)
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സുരേഷ് ഗോപി എംപി. കണ്ണൂരില്‍ മുഖ്യമന്ത്രി നടത്തുന്ന സമാധാനശ്രമം നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ സംയമനം പാലിച്ചാൽ ജില്ലയില്‍ സംഘര്‍ഷം കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂരിലെ അക്രമങ്ങൾ അവസാനിപ്പിക്കാന്‍ ശ്രമമല്ല, ആര്‍ജവമാണ് വേണ്ടത്. ആര് ആയുധമെടുത്താലും അവസാനിപ്പിക്കുവെന്ന് പറയാനുള്ള ആര്‍ജവമാണ് സര്‍ക്കാരിന് വേണ്ടത്. ഇക്കാര്യത്തില്‍ ഈ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളില്‍ ആശങ്കയുണ്ട്. സംശയദൃഷ്ടിയോടെ മാത്രമേ ഈ നീക്കങ്ങളെ കാണാനാകുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ഇടതു -വലതു സഖ്യങ്ങൾ എംപി ഫണ്ട് വിനിയോഗിക്കുന്നതിന് രാഷ്ട്രീയം പറഞ്ഞ് തടസം നിൽക്കുകയാണ്.  പദ്ധതികള്‍ നടപ്പാക്കാന്‍ ഇടതു വലതു പാര്‍ട്ടികള്‍ അനുവദിക്കില്ല. പല കാരണങ്ങള്‍ നിരത്തി പദ്ധതികളെ നിര്‍ജ്ജീവമാക്കാനാണ് ഈ മാക്രികൂട്ടങ്ങള്‍ ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments