Webdunia - Bharat's app for daily news and videos

Install App

മാഹിയിലെ അരുംകൊലയിൽ നുണപ്രചരണവുമായി സംഘപരിവാർ

ബാബുവിനെ കൊന്നത് സി പി എം എന്ന് സംഘപരിവാർ

Webdunia
ബുധന്‍, 9 മെയ് 2018 (10:09 IST)
മാഹി പള്ളൂര്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെ  ആര്‍എസ്എസ് അരുംകൊല ചെയ്ത് മണിക്കൂറുകള്‍ക്കകം വ്യാജ പ്രചരണവുമായി സംഘപരിവാര്‍ രംഗത്തെത്തി. മരണവീട്ടിൽ വെച്ച് തലശേരി എംഎല്‍എ എഎന്‍ ഷംസീർ സെൽഫി എടുത്തുവെന്ന് പറഞ്ഞാണ് പുതിയ പ്രചരണം.
 
മോഹനന്റെ മൃതദേഹം പൊതു ദര്‍ശനത്തിനുവച്ചപ്പോള്‍ കൈ ഉയര്‍ത്തി റീത്ത് വാങ്ങുന്ന തലശേരി എംഎല്‍എ എഎന്‍ ഷംസീറിന്റെ ചിത്രമാണ് മരണ വീട്ടിലെ സെല്‍ഫി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. റീത്ത് ക്രോപ് ചെയ്ത കളഞ്ഞാണ് സംഘപരിവാറിന്റെ ഫോട്ടോ ഷോപ്പ് പരിപാടി. 
 
അതോടൊപ്പം, ബാബുവിനെ കൊലപ്പെടുത്തിയത് സി പി എം തന്നെയാണെന്നും പറഞ്ഞ്ം സംഘപരിവാർ വ്യാജപ്രചരണം തുടങ്ങിയിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബൈപ്പാസ് വിഷയത്തില്‍ സംസാരിച്ചതിനാലാണ് ബാബു കൊല്ലപ്പെട്ടതെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരണം നടക്കുന്നത്.  .
 
കൂടാതെ ബൈപ്പാസ് വിഷയത്തില്‍ രാഷട്രീയ ഭേദമന്യേ ഇടപെടലുകള്‍ നടത്തി പ്രശ്‌നം പരിഹരിച്ച ബാബുവിനെ ആദരിക്കുന്ന ചടങ്ങിനിടെയുള്ള ഫോട്ടോ ഉപയോഗിച്ച്, ബി.ജെ.പിയുമായി വേദി പങ്കിട്ട ബാബുവിനെ സി.പി.ഐ.എം കൊന്നു എന്ന തരത്തിലും സംഘപരിവാര്‍ പേജുകളില്‍ വ്യാജപ്രചാരണമുണ്ട്. ബിജെപി നേതാവ് കൃഷ്ണദാസാണ് ബാബുവിന് ഉപഹാരം നല്‍കിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments