Webdunia - Bharat's app for daily news and videos

Install App

ഞ​ങ്ങളു​ടെ ശ​രി, ഞ​ങ്ങ​ള​തു ചെ​യ്യും; കാനം കട്ട കലിപ്പില്‍, കോടിയേരിക്ക് ചുട്ട മറുപടിയുമായി സിപിഐ രംഗത്ത്

കോടിയേരിക്ക് ചുട്ട മറുപടിയുമായി കാനം രംഗത്ത്

Webdunia
ശനി, 15 ഏപ്രില്‍ 2017 (20:01 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഐക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.

എ​ല്ലാം ശ​രി​യെ​ന്നു പ​റ​യു​ന്ന പാ​ർ​ട്ടി​യ​ല്ല സി​പി​ഐ എ​ന്നാ​ൽ ശ​രി​യെ​ന്നു തോ​ന്നു​ന്ന​ത് ചെ​യ്യും. ആ​രു​ടെ​യും പ്ര​ലോ​ഭ​ന​ത്തി​ന് വ​ഴ​ങ്ങി​യ​ല്ല സി​പി​ഐ മു​ന്ന​ണി​യി​ലെ​ത്തി​യ​ത്. ആ​രു​ടേ​യും മു​ഖം​ നോ​ക്കി​യ​ല്ല പാ​ർ​ട്ടി അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത്. പാ​ർ​ട്ടി നി​ല​പാ​ടി​നെ ചോ​ദ്യം ചെ​യ്യാ​നു​ള്ള ആ​ർ​ജ​വം ആ​ർ​ക്കു​മി​ല്ല. സി​പി​ഐ​യു​ടെ നി​ല​പാ​ടു​ക​ൾ ഇ​ട​തു​പ​ക്ഷ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണെ​ന്നും കാ​നം പ​റ​ഞ്ഞു.

ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് തങ്ങളുടെ വിമര്‍ശനങ്ങള്‍. വിമര്‍ശനങ്ങള്‍ സഹിഷ്ണുതയോടെ നേരിടണം. തങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാട് കമ്മ്യൂണിസ്റ്റിന് ചേരില്ല. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നവരാണ് സിപിഐ എന്നും കാനം വ്യക്തമാക്കി.

നേരത്തെ സിപിഐക്കെതിരെ കോടിയേരി രംഗത്തെത്തിയിരുന്നു. ശത്രുക്കള്‍ക്ക് മുതലെടുക്കുന്നതിനുള്ള സാഹചര്യം ഇടത് നേതാക്കള്‍ തന്നെ ഉണ്ടാക്കരുതെന്നായിരുന്നു സിപിഐയെ ഉന്നം വെച്ച് കോടിയേരി പറഞ്ഞത്.

പ്രതിപക്ഷത്തിന് ആയുധമാക്കാൻ സാധിക്കുന്ന തരത്തിലുള്ള വാക്കോ പ്രവർത്തിയോ മുന്നണിയിലെ ഒരു ഘടകക്ഷികളിൽനിന്നും ഉണ്ടാകരുത്.  കഴിഞ്ഞ പതിനൊന്ന് മാസങ്ങള്‍ കൊണ്ട് ഇടതുസര്‍ക്കാര്‍ വലിയ നേട്ടമുണ്ടാക്കി. അഴിമതിരഹിത ഭരണത്തിന് തുടക്കം കുറിക്കാനും ഈ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞുവെന്നും കോടിയേരി നേരത്തെ അഭിപ്രായപ്പെട്ടത്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments