Webdunia - Bharat's app for daily news and videos

Install App

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ വെടിയുണ്ടകള്‍ കൊണ്ട് നേരിടരുത്, പൊലീസിനെ പിന്തുണയ്‌ക്കേണ്ട ബാധ്യത സിപിഐക്കില്ല: കാനം

ജോണ്‍ കെ ഏലിയാസ്
ചൊവ്വ, 19 നവം‌ബര്‍ 2019 (20:15 IST)
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടത് വെടിയുണ്ടകള്‍ കൊണ്ടല്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസിന്‍റെ നടപടികളെയെല്ലാം പിന്തുണയ്ക്കാനുള്ള ബാധ്യത സി പി ഐക്കില്ലെന്നും കാനം. യു എ പി എ കേസില്‍ പൊലീസിനെതിരെ കാനം ആഞ്ഞടിച്ചതോടെ ഇടതുമുന്നണി രാഷ്ട്രീയം കലങ്ങിമറിയുകയാണ്.
 
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് കേന്ദ്രത്തില്‍ നടക്കുന്ന മാവോ വേട്ടയുടെ തുടര്‍ച്ചയാണ്. മാവോവാദികളെ ജനാധിപത്യ ക്രമത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് വേണ്ടത്. അല്ലാതെ വെടിവച്ചു കൊല്ലുകയല്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ വെടിയുണ്ടകള്‍ കൊണ്ടല്ല നേരിടേണ്ടത്. അങ്ങനെ നേരിട്ടിരുന്നു എങ്കില്‍ രാജ്യത്ത് കമ്യൂണിസ്റ്റുകാര്‍ തന്നെ ഉണ്ടാകുമായിരുന്നില്ല - കാനം രാജേന്ദ്രന്‍ പറഞ്ഞു.
 
പുസ്തകങ്ങള്‍ സൂക്ഷിച്ചാല്‍ എങ്ങനെയാണ് അത് കുറ്റകരമാകുന്നത്? ലൈബ്രറികളില്‍ രാമായണവും മഹാഭാരതവും മാത്രം മതിയോ? രണ്ട് സിം കാര്‍ഡുകളുള്ള ഫോണ്‍ മാരകായുധമല്ല. യു എ പി എ ചുമത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് തെളിവുകള്‍ ചമയ്ക്കുകയാണ്. ഇത്തരം നീക്കങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്. ഇതുപോലെയുള്ള കരിനിയമങ്ങള്‍ ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ നടപ്പിലാക്കാന്‍ പാടില്ല - കാനം നിര്‍ദ്ദേശിച്ചു.
 
പൊലീസ് റിപ്പോര്‍ട്ട് അതേപടി വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകളോട് ബഹുമാനമില്ലെന്നും കാനം രാജേന്ദ്രന്‍ തുറന്നടിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments