Webdunia - Bharat's app for daily news and videos

Install App

കുറ്റം ആരോപിക്കപ്പെട്ട പുസ്തകം കമല്‍സി ചവറ കത്തിച്ചു; വേട്ടയാടല്‍ തുടര്‍ന്നാല്‍ എഴുത്തു നിര്‍ത്തുമെന്നും കമല്‍സി

കമല്‍സി ചവറ പുസ്തകം കത്തിച്ചു

Webdunia
ശനി, 14 ജനുവരി 2017 (18:06 IST)
എഴുത്തുകാരന്‍ കമല്‍സി ചവറ ദേശദ്രോഹം ആരോപിക്കപ്പെട്ട തന്റെ പുസ്തകം കത്തിച്ചു. ‘ശ്മശാനങ്ങളുടെ നോട്ടുപുസ്തകം’ എന്ന പുസ്തകം കോഴിക്കോട് പൊതുജനമധ്യത്തില്‍ വെച്ചാണ് അദ്ദേഹം കത്തിച്ചത്. മാനാഞ്ചിറയ്ക്ക് സമീപം പുസ്തകം കത്തിച്ച അദ്ദേഹം വേട്ടയാടല്‍ ഇനിയും തുടര്‍ന്നാല്‍ എഴുത്ത് നിര്‍ത്തുമെന്നും പ്രഖ്യാപിച്ചു.
 
വീട്ടില്‍ അമ്മയ്ക്കും ഹൃദ്‌രോഗിയായ അച്‌ഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തിനും സമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തനിക്കെതിരെ ചുമത്തപ്പെട്ട രാജ്യദ്രോഹക്കുറ്റം ഇതുവരെയും പിന്‍വലിക്കപ്പെട്ടിട്ടില്ല.
 
തനിക്കും നദീറിനുമെതിരെ പൊലീസ് വേട്ട തുടരുന്നുണ്ട്. ഡി ജി പി കള്ളം പറയുകയാണ്. വീട്ടില്‍ ഇന്റലിജന്‍സ് കയറിയിറങ്ങി വീട്ടുകാരെ ഭയപ്പെടുത്തുകയാണ്. പുസ്തകം കത്തിക്കാന്‍ തീരുമാനിച്ചത് ഇക്കാരണത്താല്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
 
എഴുത്തുകാരനായ സക്കറിയ ഒഴികെ സാംസ്കാരികരംഗത്തു നിന്നുള്ള ഒരാളും തന്റെ കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments