Webdunia - Bharat's app for daily news and videos

Install App

സിനിമാക്കാരുടെ രാജ്യസ്നേഹം അളക്കാനുള്ള മീറ്റർ ബിജെപിയുടെ കയ്യിലാണോ: കുമ്മനത്തിന് കമലിന്റെ മറുപടി

Webdunia
ചൊവ്വ, 24 ഡിസം‌ബര്‍ 2019 (14:13 IST)
പൗരത്വ ഭേതഗതി നിയമത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച സിനിമ പ്രവർത്തകരെ വിമർശിച്ച കുമ്മനം രാജശേഖരന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി ചലച്ചിത്ര അക്കദമി ചെയർമാനും സംവിധായകനുമായ കമൽ. സിനിമ പ്രവർത്തകരെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട എന്നായിരു കമലിന്റെ മറുപടി.
 
'സിനിമ പ്രവർത്തകരെ അങ്ങനെ ഭീഷണിപ്പെടുത്താം എന്ന് കരുതേണ്ട. ഞങ്ങളും ഈ നാട്ടിൽലെ പൗരൻമാരാണ് സാറേ. സിനിമാക്കാരെന്താ വേറെ രാജ്യത്ത് നിന്നും വന്നവരാണോ ? ഇത്തരത്തിൽ വിടുവായത്തം പറയുന്നത് ശരിയല്ല. സിനിമാക്കാരുടെ രാജ്യസ്നേഹം അളക്കുന്ന മീറ്റർ ബിജെപിക്കാരുടെ കയ്യിലാണോ ? ഈ രാജ്യം മുഴുവൻ പ്രതിഷേധിക്കുകയാണ് ഇപ്പോൾ. 
 
കുറേനാളായി തുടങ്ങിയിട്ട് പാകിസ്ഥാനിലേക്ക് പോകൂ എന്നൊക്കെ പറഞ്ഞ്. കുമ്മനം രാജശേഖരനെ പോലുള്ളവർ ഇക്കാര്യങ്ങൾ മറ്റേതെങ്കിലും വേദിയിൽ പോയി പറഞ്ഞാൽ മതി'. കമൽ പറഞ്ഞു. രാജ്യത്തോട് കൂറില്ലാത്തവരാണ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമ പ്രവർത്തകർ എന്നായിരുന്നു കുമ്മനം രാജശേഖരന്റെ വിമർശനം. നിയമം എന്താണ് എന്ന് അറിയാതെയാണ് പ്രതിഷേധം എന്നും, പ്രതിഷേധം വെറും അഭിനയമാണ് എന്നും കുമ്മനം വിമർശനം ഉന്നയിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments