Webdunia - Bharat's app for daily news and videos

Install App

കലാഭവൻ മണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു; പിന്നിൽ ദുരൂഹത

കലാഭവൻ മണിയുടെ വിശ്വസ്തൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Webdunia
വ്യാഴം, 1 ഡിസം‌ബര്‍ 2016 (11:01 IST)
അന്തരിച്ച നടൻ കലാഭവൻ മണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് വാർത്തകളിൽ ഇടംപിടിച്ച കൊച്ചി സ്വദേശി വെട്ടിൽ സുരേഷ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ട് ദിവസം മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. മണിയുടെ വിശ്വസ്തൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വാർത്ത പ്രചരിച്ചതോടെ ആശുപത്രിയിൽ നിന്നും ബന്ധുക്കൾ നിർബന്ധിത ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
 
മണിയുടെ റിയൽ എസ്റ്റേറ്റ് ബിസിനസുകളിൽ ഇയാളുടെ സാന്നിധ്യം ഉണ്ടായിരുന്നു. അയൽ സംസ്ഥാനങ്ങളിലടക്കം മണി നടത്തിയ റിയൽ എസ്റ്റേറ്റ് ബിസിനസുകൾ അന്വേഷിക്കുന്ന സമയത്താണ് മണിക്ക് ഇയാളുമായുള്ള ബന്ധം പൊലീസ് കണ്ടെത്തുന്നത്. കൊച്ചി സിറ്റി പൊലീസ് പരിധിയിൽ നടന്ന പല ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയായിരുന്നു.
 
രണ്ട് തവണ പൊലീസ് പിടിയിൽ ആയപ്പോൾ പുറത്തിറക്കാനും മണിയുടെ ഇടപെടലുകൾ ഉണ്ടായി. പലപ്പോഴും മണിയുടെ ആഡംബര കാർ ഇയാളാണ് ഉപയോഗിച്ചതെന്ന് വിവരമുണ്ട്. ഇയാൾക്കൊപ്പം മണി പല ഒത്തുതീർപ്പ് ഇടപാടുകൾ നടത്തുകയും അതുവഴി മണിക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നോട്ട് പ്രതിസന്ധിയിൽ പെട്ട് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments