Webdunia - Bharat's app for daily news and videos

Install App

വഫ എന്ന പേരുഉള്ള വാർത്തകൾ ആർത്തിയോടെ നോക്കുന്നത് അതിലെ ഇക്കിളി കഥ ചുരണ്ടാൻ മാത്രമാണ്: കല മോഹൻ

Webdunia
വ്യാഴം, 8 ഓഗസ്റ്റ് 2019 (17:29 IST)
ശ്രീറാം വെങ്കിട്ട്‌രാമൻ ഓടിച്ചിരുന്ന വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ വഫ ഫിറോസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ കല മോഹൻ. വഫ എന്ന യുവതിയെ ചുറ്റിപറ്റിയുള്ള സാദാചാര കഥകളിലേക്കല്ല. കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകന്റെ  കുടുംബത്തിന് നീതി ലഭിക്കാനുള്ള പ്രവർത്തികളാണ് വേണ്ടത് എന്ന് കല മോഹൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
 
'ഹിതമോ അവിഹിതമോ എന്തോ ആകട്ടെ, ഓരോ വ്യക്തിയുടെയും സാഹചര്യം /സ്വാതന്ത്ര്യം ഓരോ തരത്തിൽ. വഫയെ എന്തിനു ആഘോഷിക്കണം എന്ന് മനസ്സിലാകുന്നില്ല. അവർ കൂട്ടുകാരനെ സഹായിക്കാൻ ഇറങ്ങി ചെന്നു, ഇപ്പോഴും അതേ സ്റ്റാൻഡിൽ നിൽക്കുന്നു.. അവിടെ അവരുടെ സദാചാരത്തെ നോക്കേണ്ട ബാധ്യത നമുക്കുണ്ടോ..? എന്ന് കല മോഹൻ ചോദിക്കുന്നു. അദേസമയം. വഫ മോഴിയിൽ കള്ളം പറയുന്നു എന്നത് വ്യക്തമാണ് എന്നും കല കുറിപ്പിൽ പറയുന്നുണ്ട് 
 
ഫെയിസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം  
 
വെറും വെറും, പച്ചയായി ചിന്തിക്കട്ടെ.. ആൺപെൺസൗഹൃദം ധാരാളമായി ഉണ്ടാകുന്ന ഇടം ആണ് ഇന്ന് കേരളം. ഹിതമോ അവിഹിതമോ എന്തോ ആകട്ടെ. ഓരോ വ്യക്തിയുടെയും സാഹചര്യം /സ്വാതന്ത്ര്യം ഓരോ തരത്തിൽ.. Wafa യെ എന്തിനു ആഘോഷിക്കണം എന്ന് മനസ്സിലാകുന്നില്ല.. അവർ കൂട്ടുകാരനെ സഹായിക്കാൻ ഇറങ്ങി ചെന്നു, ഇപ്പോഴും അതേ standil നിൽക്കുന്നു.. 
അതൊരു വശം.
 
ഇനി കേസിൽ നോക്കുക ആണെങ്കിൽ, wafa പറയുന്നതിൽ ചിലത് കള്ളത്തരം ആണ്‌ എന്നും കേൾക്കുന്നവർക്ക് ബോധ്യപ്പെടും.. കുറ്റത്തിന് കൂട്ടു നിന്നു എന്നതും പകൽ പോലെ വ്യക്തമാണ്. കൂടുതൽ കള്ളങ്ങൾ കേൾക്കാൻ ഇന്റർവ്യൂ കൾ ഇനിയും ഇല്ലാതിരുന്നു എങ്കിൽ...
 
എന്നിരുന്നാലും, അവിടെ അവരുടെ സദാചാരത്തെ നോക്കേണ്ട ബാധ്യത നമുക്കുണ്ടോ..? Wafa എന്ന പേര് ഉള്ള വാർത്തകൾ ആർത്തിയോടെ, നോക്കുന്നത് അതിലെ ഇക്കിളി കഥ ചുരണ്ടാൻ മാത്രമാണ്.. അല്ലാതെ സാമൂഹിക പ്രതിബദ്ധത ആണോ? സോളാർ case എന്തായിരുന്നു എന്ന് ചോദിച്ചാൽ, അതു സരിതാ നായർ അല്ലേ, അവരുടെ അവിഹിത ബന്ധങ്ങൾ അല്ലേ എന്നേ ഇപ്പോഴും പലർക്കും അറിയൂ.. എന്താണ് സോളാർ case എന്ന് പലർക്കും അറിയില്ല, സത്യം പറഞ്ഞാൽ.. 
അതേ, അവസ്ഥയിൽ ഈ case മാറുന്നു..
 
എന്റെ ഉള്ളിൽ ബഷീറിന്റെ കുടുംബത്തിന്റെ ഇനിയത്തെ അവസ്ഥ എന്ത് എന്നതാണ്. ചിലരൊക്കെ കുറിച്ചത് കണ്ടു, പത്രക്കാരായത് കൊണ്ട്, ഇത്രയും ആവേശം എന്ന്.. എന്താ അവർക്ക് ആവേശം പാടില്ലേ? കൂട്ടത്തിൽ ഒരുത്തൻ ഇല്ലാതായാൽ അവർക്ക് നോവില്ലേ? ശ്രീറാമിനെയും, അതേ ആവേശത്തോടെ അയാൾക്ക്‌ വേണ്ടപ്പെട്ടവർ സഹായിക്കും. അർഹമായ ശിക്ഷ കിട്ടുമോ എന്ന് നോക്കി കാണണം. നട്ടെല്ലുള്ള ഭരണം എന്ത് ചെയ്യും എന്ന് കാണാം. യൂസഫലി 10 കൊടുത്തു എന്നാകരുത് ഉത്തരം..
 
ബഷീറിന്റെ കുടുംബത്തോടൊപ്പം നിന്നു, അവരെ ഒന്ന് പിടിച്ചു കേറ്റാൻ പറ്റിയിരുന്നെങ്കിൽ. അവരുടെ ഇന്നത്തെ അവസ്ഥ.. നാളത്തെ ജീവിതം.. ഇതൊക്കെ ഒരു ചോദ്യമല്ലേ..? പ്രഹസനം ഒഴിവാക്കി, ആ ദയ കാണിച്ചിരുന്നു എങ്കിൽ. കുറ്റക്കാർക്ക് അർഹിക്കുന്ന ശിക്ഷ നേടികൊടുക്കൻ കഴിഞ്ഞു എങ്കിൽ. സോളാർ കേസിൽ സരിതയുടെ സാരീ, അവരുടെ സെക്സ് കഥകൾ എന്നത് പോലെ, ഈ കേസ് വഫായെന്ന മോഡലും അവരുടെ സെക്സ് അപ്പീലും ആകരുത് എന്നൊരു ആഗ്രഹം. മരണപെട്ടുപോയ ആ മനുഷ്യനെ ആരും മറക്കാതിരിക്കട്ടെ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം