Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്ന് കടകം‌പള്ളി

ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്ന് കടകം‌പള്ളി
, ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (12:32 IST)
തിരുവന്തപുരം: ശബരിമല സ്ത്രീപ്രവേസനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാം എന്ന് ആവർത്തിച്ച് ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയ ശേഷമാണ് ദേവസ്വം മന്ത്രി നിലപാട് ആവർത്തിച്ചത്. 
 
അതേ സമയം ശബരിമലയെ ആർ എസ് എസ് കലാപഭൂമിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമല നട തുറക്കുന്നതിനു മുൻപുതന്നെ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തിയത്. വിശ്വാസികളുടെ വിശ്വാസത്തെ സര്‍ക്കാര്‍ ബഹുമാനിക്കുന്നു. എന്നാൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സർക്കാരിന് പ്രതിഞ്ജബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. 
 
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിശ്വാസികളുടെ താൽ‌പര്യം സംരക്ഷിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ. നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയിൽ ഇടപെടൽ നടത്തുമെന്നും ദേവസ്വം കമ്മീഷ്ണർ ഇതിനായി ഡെൽഹിക്ക് പോകുമെന്നും എ പദ്മകുമാർ നിലപാട് വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരുവിൽ കല്ലെറിയുന്നതിനു പകരം നിങ്ങൾ എന്തേ വിധിക്കെതിരെ പുന:പരിശോധനാ ഹർജി കൊടുക്കുന്നില്ല? ശ്രീധരൻ പിള്ളയോട് 15 ചോദ്യങ്ങളുമായി എം ബി രാജേഷ്